സ്കൂളിലെ ഇരുമ്പ് ഗേറ്റ് മറിഞ്ഞുവീണ് എട്ട് വയസുകാരി മരിച്ചു

ഗാന്ധിനഗർ: ഗുജറാത്തിലെ സർക്കാർ സ്കൂളിലെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് എട്ട് വയസ്സുകാരി മരിച്ചു. ദഹോദ് ജില്ലയിലെ രാംപുരയിൽ ഡിസംബർ 20നാണ് സംഭവം. തലക്ക് ഗുരുതര പരിക്കേറ്റ കുട്ടി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരിച്ചത്.

സ്കൂൾ കോമ്പൗണ്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഷ്മിത മൊഹാനിയുടെ ദേഹത്താണ് കൂറ്റൻ ഗേറ്റ് മറിഞ്ഞു വീണത്. തലക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ പ്രാഥമിക ചികിത്സക്കായി ദഹോദ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തെ തുടർന്ന് സ്കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു. അപകടമരണത്തിന് ദഹോദ് റൂറൽ പോലീസ് കേസ് എടുത്തു.

Tags:    
News Summary - Eight-year-old girl died after iron gate collapsed in School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.