കൈക്കൂലിക്കേസ്​ പ്രതികളെ തെരഞ്ഞെടുപ്പിൽ നിന്ന്​ വിലക്കണം –തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡൽഹി: കൈക്കൂലിക്കേസിൽ പ്രതിചേർക്കപ്പെട്ടവരെ തെരഞ്ഞെടുപ്പിൽ മത്​സരിക്കുന്നതിൽ നിന്ന്​ വിലക്കണമെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ. അതിനായി നിയമ ഭേദഗതി കൊണ്ടുവരണമെന്ന്​ കമീഷൻ കേന്ദ്ര സർക്കാറിനോട്​ ആവശ്യപ്പെട്ടു. 

ജയലളിതയുടെ മരണത്തെ തുടർന്ന്​ തമിഴ്​നാട്ടിലെ ആർ.കെ നഗറിൽ നടക്കാനിരുന്ന തെരഞ്ഞെടുപ്പ്​വ്യാപകമായി പണമൊഴുക്കിയതിനെ തുടർന്ന്​ റദ്ദാക്കിയിരുന്നു. എ.​െഎ.എ.ഡി.എം.കെ ശശികല വിഭാഗം സ്​ഥാനാർത്ഥി ടി.ടി.വി ദിനകരനെതിരെ കൈക്കൂലി ആരോപണവും ഉയർന്നിരുന്നു. ഇൗ സാഹചര്യത്തിലാണ്​ കൈക്കൂലിക്കേസിൽ ഉൾപ്പെടുന്നവരെ മത്​സരത്തിൽ നിന്ന്​ വിലക്കണമെന്ന് കമീഷൻ അറിയിച്ചത്​. 

കുറ്റക്കാരാണെന്ന്​കോടതി കണ്ടെത്തിയാൽ മത്​സരാർഥികളെ അഞ്ചുവർഷത്തേക്ക്​ ലോക്​സഭ, നിയമ സഭാ തെരഞ്ഞെടുപ്പുകളിൽ നിന്ന്​ വിലക്കുന്നതിനായി ജനപ്രാതിനിത്യ നിയമത്തിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട്​ തെരഞ്ഞെടുപ്പ്​ നിരീക്ഷകർ  നിയമ മന്ത്രാലയത്തിന്​ കത്തു നൽകാനും തീരുമാനിച്ചിട്ടുണ്ട്. 
 

Tags:    
News Summary - EC Wants 5-year Ban on Candidates Chargesheeted for Bribing Voters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.