മദ്യപിച്ച് ബഹളമുണ്ടാക്കി വീണ യുവതിയെ നിലത്തിട്ട് ചവിട്ടി ഡ്രൈവർമാർ; നോക്കിനിന്ന് പൊലീസ്

ജയ്പൂർ: മദ്യ ലഹരിയിൽ ബഹളമുണ്ടാക്കി നിലത്തുവീണ 25 കാരിയെ പൊലീസിന്‍റെ മുന്നിൽ വെച്ച് ഓട്ടോ ഡ്രൈവർമാർ ചവിട്ടി മർദിച്ചു. നിലത്ത് വീണ യുവതിയെ രണ്ട് ഓട്ടോ ഡ്രൈവർമാർ ചേർന്ന് മർദിക്കുന്ന വിഡിയോ പുറത്താകുകയായിരുന്നു. ദൃശ്യം വൻതോതിൽ പ്രചരിച്ചതോടെ സംഭവത്തിൽ പൊലീസ് ഇടപെട്ടിട്ടുണ്ട്.

ബുധനാഴ്ച രാത്രി രാജസ്ഥാനിലെ ഭരത്പൂരിലായിരുന്നു സംഭവം. യുവതിയെ മർദിക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥനും മറ്റു ചിലരും നോക്കി നിൽക്കുന്നതും വിഡിയോയിൽ കാണാം.

മദ്യലഹരിയിലായിരുന്ന യുവതി തങ്ങളോട് വഴക്കിടുകയായിരുന്നെന്ന് ഓട്ടോ ഡ്രൈവർമാരിലൊരാൾ ആരോപിച്ചു. മഹേഷ്, ചരൺ സിങ് എന്നിവരാണ് യുവതിയെ മർദിച്ചത്.

വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയിരുന്നെന്നും യുവതിയുടെ അമ്മയെയും മറ്റ് ബന്ധുക്കളെയും സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് എസ്.എച്ച്.ഒ പറഞ്ഞു.

Tags:    
News Summary - Drunk Woman Kicked By Auto Drivers In Presence Of Cop In Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.