വെള്ളത്തിൽ അലിയിച്ച്​ കഴിക്കുന്ന കോവിഡ്​ പ്രതിരോധ മരുന്ന്​ 11 മുതൽ വിതരണം ചെയ്യുമെന്ന്​ ഡി.ആർ.ഡി.ഒ മേധാവി

ന്യൂഡൽഹി: ഡിഫൻസ്​ റിസർച്ച്​ ആൻഡ്​ ഡെവലപ്​മെൻറ്​ ഒാർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) വികസിപ്പിച്ചതെന്ന പേരിൽ കോവിഡിനെതിരായ മരുന്നിന്​​ രാജ്യത്ത്​ അടിയന്തര​ ഉപയോഗത്തിന്​ അനുമതി നൽകിയത് കഴിഞ്ഞ ദിവസമായിരുന്നു. ഡ്രഗ് 2-ഡിഓക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന്, ഡി.ആർ.ഡി.ഒ ലാബും ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറിയും ചേർന്നായിരുന്നു​ വികസിപ്പിച്ചത്.

വെള്ളത്തിൽ അലിയിച്ചു കഴിക്കുന്ന തരം പൗഡർ രൂപത്തിലുള്ള മരുന്നാണിത്​. ഡ്രഗ്​സ്​ കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ​ (ഡി.സി.ജി.ഐ) അനുമതി നൽകിയ മരുന്ന്​ മെയ്​ 11 ചൊവ്വാഴ്​ച്ച മുതൽ അടിയന്തര ഉപയോഗത്തിനായി വിതരണം ചെയ്യാൻ തുടങ്ങുമെന്ന്​ അറിയിച്ചിരിക്കുകയാണ് ഡി.ആർ.ഡി.ഒ​ മേധാവി ജി. സതീശ്​ റെഡ്ഡി. ഒരു ദേശീയ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിലാണ്​ സതീശ്​ റെഡ്ഡി ഇക്കാര്യം വെളിപ്പെടുത്തിയത്​.

കോവിഡ്​ വൈറസിനെ ചെറുക്കുന്നതിൽ മരുന്ന്​ ഫലപ്രദമാണെന്നും ലഭ്യതയ്ക്ക് അനുസരിച്ച് ആശുപത്രികളിൽ വിതരണം ചെയ്യുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ പ്രത്യേകസംഘം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി. ശരീരത്തിലെ ഓക്സിജ​െൻറ അളവ് മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്നും ഡിആർഡിഒ മേധാവി വാഗ്ദാനം ചെയ്യുന്നുണ്ട്​. കൊറോണ വൈറസ് രോഗികൾക്ക് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ മരുന്ന് ഫലം കാണിക്കുമെന്ന്​ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മരുന്നി​െൻറ ഫലപ്രാപ്​തി ചോദ്യംചെയ്​ത് ആരോഗ്യ മേഖലയിലെ വിദഗ്​ധർ പലരും​ രംഗത്തെത്തിയിട്ടുണ്ട്​. അത്​ കോവിഡിനെതിരെയുള്ള മരുന്നല്ലെന്നും ചില കോശങ്ങളുടെ മാത്രം ഒാക്​സിജൻ ഡിമാൻഡ്​ കുറക്കാൻ മാത്രമേ അതിന്​ ക​ഴിയൂ എന്നും അറിയപ്പെടുന്ന കോശ ശാസ്​ത്രജ്ഞനും യൂനിവേഴ്​സിറ്റി ഒാഫ്​ ചിക്കാഗോയിലും ജോൺഹോപ്​കിൻസ്​ സർവ്വകലാശാലയിലും ജോലിചെയ്​തിരുന്ന ആളുമായ എതിരൻ കതിരവൻ പറഞ്ഞിരുന്നു. 

Tags:    
News Summary - DRDOs anti-Covid oral drug to roll out by May 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.