വാതിൽപ്പടി റേഷൻ വിതരണം; അനുമതി നൽകണമെന്നാവശ്യപ്പെട്ട്​ മോദിക്ക്​ കെജ്​രിവാളി​െൻറ കത്ത്​

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വാതിൽപ്പടി റേഷൻ വിതരണ പദ്ധതി നടപ്പാക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ പ്രധാനമന്ത്രിക്ക്​ കത്തയച്ചു. ഡൽഹി സർക്കാർ ആവിഷ്​കരിച്ച വാതിൽപ്പടി റേഷൻ പദ്ധതിക്ക്​ കേന്ദ്രം അനുമതി നിഷേധിച്ചതിന്​ പിന്നാലെയാണ്​ കെജ്​രിവാൾ മോദിക്ക്​ കത്തയച്ചത്​. 

രാജ്യതലസ്ഥാനത്തെ 72 ലക്ഷത്തോളം റേഷൻ കാർഡ് ഉടമകളെ സഹായിക്കുന്ന പദ്ധതിക്ക്​ ഉടൻ അനുമതി നൽകണം. പദ്ധതിയിൽ കേന്ദ്ര സർക്കാർ നിർദേശിക്കുന്ന മാറ്റങ്ങൾ വരുത്താൻ തയാറാണെന്നും ​അയച്ച കത്തിൽ കെജ്​രിവാൾ സൂചിപ്പിക്കുന്നു.

മോദിസർക്കാർ പദ്ധതിക്ക്​ അനുമതി നിഷേധിച്ചതിന്​ പിന്നാലെ കഴിഞ്ഞ ദിവസം കെജ്​രിവാൾ രൂക്ഷവിമർശനവുമായി രംഗത്ത്​ വന്നിരുന്നു. പിസയും, ബർ‌ഗറും, സ്​മാർട്ട്​ഫോണുകളും മറ്റും ഹോം ഡെലിവറി ആയി വീട്ടിൽ എത്തിക്കാൻ പറ്റുമെങ്കിൽ എന്തുകൊണ്ട് റേഷൻ‌ ഉടമകളുടെ വീട്ടിൽ‌ എത്തിക്കാൻ‌ കഴിയില്ലെന്ന്​ കെജ്‌രിവാൾ‌ ചോദിച്ചു. റേഷൻ ഷാപ്പുകളിലേക്ക്​ ആളുകൾ കൂട്ടമായെത്തുന്നത്​ കോവിഡ്​ കാലത്ത്​ അപകടമാണ്​. റേഷൻ കടകൾ സൂപ്പർ സ്​പ്രെഡുകളായി മാറുമെന്നും കെജ്​രിവാൾ കുറ്റപ്പെടുത്തി.

അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാത്ത ആളുകളെ സഹായിക്കാനാണ് ഞങ്ങൾ ഈ പദ്ധതി ആവിഷ്​കരിച്ചത്​. മഹാമാരിയുടെ അവസ്ഥയിൽ കടയിൽ പോയി റേഷൻ വാങ്ങാൻ മടിക്കുന്നവർക്ക് ഇത് സഹായമാകുന്ന പദ്ധതിയാണിതെന്നും കെജ്​രിവാൾ പറഞ്ഞു.

Tags:    
News Summary - doorstep ration delivery; Kejriwal writes to PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.