ന്യൂഡൽഹി: കുട്ടികൾക്കെതിരായ കുറ്റകൃത്യത്തിന്റെ വ്യാപ്തി പൂർണമായും കാണിക്കാത്ത ചൈൽഡ് പോണോഗ്രഫി (കുട്ടികളുടെ അസഭ്യചിത്രം) എന്ന വാക്ക് ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി രാജ്യത്തെ മുഴുവൻ കോടതികൾക്കും നിർദേശം നൽകി.
കുട്ടികളെ ലൈംഗിക ചൂഷണത്തിനും ദുരുപയോഗത്തിനുമുപയോഗിക്കുന്ന വസ്തു അഥവ ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേറ്റിവ് ആൻഡ് അബ്യൂസ് മെറ്റീരിയൽ (സി.എസ്.ഇ.എ.എം) എന്നാണ് ഇനി എല്ലാ കോടതി ഉത്തരവുകളിലും ‘ചൈൽഡ് പോണോഗ്രഫി’ എന്ന വാക്കിന് പകരമുപയോഗിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
ഈ പദപ്രയോഗം മാറ്റുന്നതിന് നിയമ ഭേദഗതി കൊണ്ടുവരണമെന്ന നിർദേശവും ബെഞ്ച് മുന്നോട്ടുവെച്ചു. പോണോഗ്രഫി എന്ന് പറയുമ്പോൾ ഉഭയകക്ഷി സമ്മതമുള്ള പ്രവർത്തനമായി അത് മാറുകയാണ്. കുട്ടി ഇരയാക്കപ്പെടുകയാണെന്ന വസ്തുതയെ ആ പദം അവഗണിക്കുകയാണെന്നും കോടതി കൂട്ടിച്ചേർത്തു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.