Posted On
date_range Updated On
date_range പേജ് മറിക്കാൻ ഉമിനീർ ഉപയോഗിക്കരുത്; ഉദ്യോഗസ്ഥർക്ക് സർക്കാർ ഉത്തരവ്
ലഖ്നോ: ഔദ്യോഗിക രേഖകളുടെയും മറ്റും പേജുകൾ മറിക്കാൻ ഉമിനീർ തൊട്ടു കൂട്ടരുതെന്ന് ഉത്തർപ്രദേശിലെ റായ്ബറ േലി സർക്കാർ വൃത്തങ്ങൾ ഉേദ്യാഗസ്ഥർക്ക് നിർേദശം നൽകി.
റായ്ബറേലി ചീഫ് ഡവലപ്മെൻറ് ഓഫീസർ അഭിഷേക് ഗോ യൽ ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. പകർച്ചവ്യാധികൾ തടയുന്നതിൻെറ ഭാഗമായാണ് നടപടി.
മുഴുവൻ ജില്ല, ബ്ലോക്ക്തല ഉദ്യോഗസ്ഥരും വെള്ളം നനച്ച സ്പോഞ്ചുകളിൽ തൊട്ട് വിരൽ നനച്ച് പേജുകൾ മറിക്കണമെന്നാണ് നിർദേശം.
കോവിഡ് 19 (കൊറോണ) പടരുന്ന പശ്ചാത്തലത്തിലാണ് മുന്‍കരുതലെന്നാണ് കരുതുന്നത്. ഇന്ത്യയടക്കം 25 രാജ്യങ്ങളില്‍ 75,400 ഓളം പേര്‍ക്ക് കോവിഡ് 19 ബാധിച്ചുവെന്നാണ് കണക്കുകള്‍. മരിച്ച 2300ഓളം പേരില്‍ ഭൂരിപക്ഷവും ചൈനയില്‍ നിന്നുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.