കൊൽക്കത്ത ജയിലിലേക്ക്​ കള്ളക്കടത്ത്​: ഡോക്​ടർ അറസ്​റ്റിൽ 

കൊൽക്കത്ത: ജയിലിൽ മയക്കുമരുന്നും  ബ്ലേഡും മദ്യവും മൊബൈൽ ഫോണും എത്തിച്ചു നൽകിയ ഡോക്​ടർ ​അറസ്​റ്റിൽ. കൊൽക്കത്തയിലെ അലിപോർ സെൻട്രൽ ജയിലിൽ 10 വർഷത്തോളമായി ജോലി ചെയ്യുന്ന ഡോ.അമിതാവ ചൗധരിയാണ്​ വെള്ളിയാഴ്​ച രാത്രി 11 മണിയോടെ പിടിയിലായത്​. 

ഇയാളിൽ നിന്ന്​ നാല്​ കിലോഗ്രാം മരിജുവാന,35 മൊബൈൽ ഫോണുകൾ, ചാർജറുകൾ, മദ്യം എന്നിവയും 1.46 ലക്ഷം രൂപയും പിടിച്ചെടുത്തു. ഇത്തരത്തിൽ നിയമവിരുദ്ധമായി സാധനങ്ങൾ തടവുകാർക്ക്​ എത്തിച്ചു നൽകിയതിലൂടെ ഡോ.ചൗധരി ഒരുപാട്​ പണം സമ്പാദിച്ചിരിക്കുമെന്നാണ്​ തങ്ങൾ വിശ്വസിക്കുന്നതെന്ന്​ പൊലീസ്​ വൃത്തങ്ങൾ പറയുന്നു.​ 

10 വർഷക്കാലത്തോളം ജയിലിൽ ജോലി ചെയ്യുന്നയാളായതിനാൽ രക്ഷപ്പെടാമെന്നാണ്​ ഡോക്​ടർ കരുതിയിരുന്നത്​. രഹസ്യ വിവരത്തി​​​െൻറ അടിസ്​ഥാനത്തിലാണ്​ ഡോക്​ടർ പിടിയിലായത്​.

Tags:    
News Summary - A doctor was arrested for smuggle into kolkotha jail-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.