ചെന്നെ: ടി.വി.കെയെ പിന്തുണച്ച കോൺഗ്രസ് നടപടി മുറിവേൽപ്പിച്ചുവെന്ന് ഡി.എം.കെ. തങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഒരു സീറ്റ് പോലും കോൺഗ്രസിന് കിട്ടില്ലായിരുന്നുവെന്ന് ഡി.എം.കെ വക്താവ് ടി.കെ.എസ് ഇളങ്കോവൻ. എം.കെ സ്റ്റാലിൻ കാരണമാണ് കോൺഗ്രസിന് അഞ്ച് സീറ്റുകൾ ലഭിച്ചതെന്ന് ഡി.എം.കെ അവകാശപ്പെട്ടു.
അതേസമയം, കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ടി.വി.കെക്ക് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആദ്യ ഘട്ടത്തിൽ വിജയിയെ എതിർക്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം. വിശ്വാസ വോട്ടെടുപ്പിൽ നിന്ന് ഡി.എം.കെ വിട്ടു നിന്നേക്കും. വിജയിയെ പിന്തുണക്കാനുള്ള തീരുമാനം എ.ഐ.എ.ഡി.എം.കെയിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ടി.വി.കെയെ പിന്തുണക്കാനുള്ള നീക്കം പിളർപ്പിന് കാരണമാകുമോയെന്നാണ് നേതൃത്വത്തിന്‍റെ ആശങ്ക.
തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ ലഭിച്ച ടി.വി.കെക്ക് ഇനി 11 സീറ്റുകൾ കൂടി ഉണ്ടെങ്കിലേ മന്ത്രിസഭ രൂപീകരിക്കാൻ കഴിയൂ. കോൺഗ്രസ്, സി.പി.എം പാർട്ടികളുടെ പിന്തുണ മന്ത്രിസഭാ രൂപീകരണത്തിൽ നിർണായകമാകും. കോൺഗ്രസ് പിന്തുണക്കുന്നതോടെ ടി.വി.കെ സീറ്റ് നില 113 ആകും. കോൺഗ്രസിനു പുറമെ സി.പി.എം, സി.പി.ഐ പാർട്ടികളുടെ പിന്തുണ തേടി വിജയ് കത്തയച്ചിട്ടുണ്ട്. മന്ത്രിസഭാ രൂപീകരണത്തിൽ ടി.വി.കെ അയച്ച കത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. ഭൂരിപക്ഷമില്ലാതെ മന്ത്രിസഭ രൂപീകരിക്കാനാവില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.