വിഭജന രാഷ്ട്രീയം തള്ളിക്കളയണം -ജമാഅത്തെ ഇസ്‍ലാമി

ന്യൂ​ഡ​ൽ​ഹി: ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വോ​ട്ട​ർ​മാ​ർ ജാ​ഗ്ര​ത​യോ​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും വി​ഭ​ജ​ന രാ​ഷ്ട്രീ​യം ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​തും ക്ഷേ​മ​ത്തി​നും, നീ​തി​യു​ക്ത​മാ​യ സാ​മൂ​ഹി​ക ക്ര​മം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ പി​ന്തു​ണ​ക്ക​ണം. തൊ​ഴി​ലി​ല്ലാ​യ്മ, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം തു​ട​ങ്ങി​യ ജ​ന​കീ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​ക​ണ​മെ​ന്നും സം​ഘ​ട​നാ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. സ​ലീം എ​ന്‍ജി​നീ​യ​ർ പ​റ​ഞ്ഞു. വി​ഭ​ജ​ന രാ​ഷ്ട്രീ​യം ന​ട​ത്തു​ന്ന​വ​രെ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​​ച്ചേ​ർ​ത്തു.

സം​ഘ​ട​ന​ക​ളു​ടെ ആ​സ്തി​ക​ളി​ൽ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​നു​ള്ള എ​ഫ്.​സി.​ആ​ർ.​എ നി​യ​മ​ഭേ​ദ​ഗ​തി ക​ടു​ത്ത ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ച എ​സ്. അ​മീ​നു​ൽ ഹ​സ​ൻ വ്യ​ക്ത​മാ​ക്കി. പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്കും. വി​ദേ​ശ ധ​ന​സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച സ്കൂ​ളു​ക​ളും ആ​ശു​പ​ത്രി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ഭ​ര​ണ​കൂ​ട​ത്തി​ന് ഏ​റ്റെ​ടു​ക്കാ​ൻ അ​ധി​കാ​രം ന​ൽ​കു​ന്ന വ്യ​വ​സ്ഥ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണ്. ഇ​ത് സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​സ്ഥാ​ന​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Divisive politics should be rejected - Jamaat-e-Islami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.