ഖത്തർ മുൻ അമീറിന്റെ വിയോഗം; ആശ്വാസ വാക്കുമായി കേന്ദ്രമന്ത്രി കിരൺ റിജിജു ഖത്തറിലെത്തി

ദോ​ഹ: അ​ന്ത​രി​ച്ച ഖ​ത്ത​ർ മു​ൻ അ​മീ​ർ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന്റെ​യും ജ​ന​ങ്ങ​ളു​ടെ​യും അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര പാ​ർ​ല​മെ​ന്റ​റി കാ​ര്യ, ന്യൂ​ന​പ​ക്ഷ കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു ഖ​ത്ത​ർ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ലെ​ത്തി.

ആ​ധു​നി​ക ഖ​ത്ത​ർ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു പി​താ​വ് അ​മീ​ർ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി. ഇ​ന്ത്യ​യു​ടെ ഉ​റ്റ ച​ങ്ങാ​തി​യാ​യി​രു​ന്ന അ​ദ്ദേ​ഹം, ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​തി​ൽ ന​ൽ​കി​യ വി​ല​മ​തി​ക്കാ​നാ​കാ​ത്ത സം​ഭാ​വ​ന​ക​ൾ എ​ക്കാ​ല​വും സ്മ​രി​ക്ക​പ്പെ​ടു​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഖത്തറിന്റെ ആധുനിക ശിൽപിയും ഖത്തറിന്റെ മുൻ ഭരണാധികാരിയുമായ പിതാവ് അമീറുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി ഞായറാഴ്ചയായിരുന്നു മരണപ്പെട്ടത്.  ഞായറാഴ്ച രാവിലെയോടെയായിരുന്നു അന്ത്യമെന്ന് ഖത്തർ അമീരി ദിവാൻ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. 1995 മുതൽ 2013 വരെ നീണ്ട 18 വർഷക്കാലം ഖത്തറിന്റെ അമീറായിരുന്ന അദ്ദേഹം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടങ്ങൾക്ക് അടിത്തറയിട്ട നേതാവാണ്.

ആധുനിക ഖത്തറിന്റെ മുന്നേറ്റത്തിന് നിർണായക സംഭാവനകൾ നൽകിയ അദ്ദേഹം, തന്റെ ദീർഘവീക്ഷണത്തോടെയുള്ള ഭരണത്തിലൂടെ രാജ്യത്തെ ആഗോള ഭൂപടത്തിൽ മുൻനിരയിലേക്ക് നയിച്ചു. 1995 ജൂൺ 27 ന് അധികാരമേറ്റയുടനെ വികസന, പരിഷ്കരണ പദ്ധതികളും പരിപാടികളും അദ്ദേഹം ആവിഷ്കരിച്ചു. ഖത്തറിന്റെ സാമ്പത്തിക മുന്നേറ്റത്തിനും വിദ്യാഭ്യാസ, സാംസ്കാരിക, മാധ്യമ മേഖലകളിലെ വിപ്ലവകരമായ പുരോഗതിക്കും നിർണായകമായ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഖത്തർ കൈവരിച്ച വൻ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക പുരോഗതിയാണ് അന്താരാഷ്ട്ര തലത്തിൽ ഖത്തറിനെ വളർത്തിയത്.

Tags:    
News Summary - Former Emir of Qatar passes away; Kiren Rijiju reaches Qatar to offer condolences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.