മതവിദ്വേഷ പ്രചരണം​​; ഖുർആൻ വിതരണം ചെയ്യണമെന്ന ഉപാധിയിൽ ജാമ്യം

റാഞ്ചി: ഝാർഖണ്ഡിൽ ന്യൂനപക്ഷ സമുദായത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വർഗീയ പരാമർശങ്ങൾ നടത്തിയ കേസിൽ അറസ്​റ്റിലായ കോളജ്​ വിദ്യാർഥിനിക്ക്​ ജാമ്യം. ഖുർആ​​െൻറ അഞ്ചു​ കോപ്പികൾ സംഭാവന നൽകണമെന്ന ഉപാധിയോടെയാണ്​​ റാഞ്ചിയിലെ 19ക ാരിയായ റിച്ച ഭർതിക്ക്​​ കോടതി ജാമ്യം അനുവദിച്ചത്​. പരാതി നൽകിയ അൻജുമൻ ഇസ്​ലാമിയ കമ്മിറ്റിക്ക്​ ഒരു ഖുർആൻ പ്രതിയും നാലെണ്ണം സ്​കൂൾ, കോളജ്​ ലൈബ്രറികൾക്കും പൊലീസ്​ സാന്നിധ്യത്തിൽ​ നൽകണമെന്നാണ്​​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ മനീഷ്​കുമാർ​ നിർദേശിച്ചത്​​.

ആദ്യവർഷ ബി.കോം ബിരുദ വിദ്യാർഥിനിയായ റിച്ചയെ ശനിയാഴ്​ച രാത്രിയാണ്​ പൊലീസ്​ അറസ്​റ്റ്​ചെയ്​തത്​. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്​ നിരവധി ഹൈന്ദവ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇരുസമുദായങ്ങളിലുള്ളവരും വ്യവസ്​ഥകൾ അംഗീകരിച്ചതിനെ തുടർന്നാണ്​ റിച്ചക്ക്​ കോടതി ജാമ്യം അനുവദിച്ചത്​. ഉത്തരവ്​ 15 ദിവസത്തിനുള്ളിൽ നടപ്പാക്കുമെന്ന്​ റിച്ചയുടെ അഭിഭാഷകൻ രാം പർവേഷ്​ സിങ്​ പറഞ്ഞു.

എന്നാൽ, കോടതി നിർദേശത്തിൽ അതൃപ്​തി പ്രകടിപ്പിച്ച ചില ഹൈന്ദവ സംഘടനകളും ബി.ജെ.പി നേതാക്കളും വിചിത്രമായ തീരുമാനമാണിതെന്ന്​​ ആരോപിച്ചു.

Tags:    
News Summary - Distribute Copies Of Quran : Ranchi Court Directs Woman For Release On Bail -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.