ന്യൂഡൽഹി: രാമനവമി ഘോഷയാത്രയിലെ അക്രമങ്ങളിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതികളുടെ വീടുകളാണ് തകർത്തതെന്ന മധ്യപ്രദേശ് ബി.ജെ.പി സർക്കാറിന്‍റെ അവകാശവാദത്തെ ഖണ്ഡിച്ച് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗ്വിജയ് സിങ്ങ്. മധ്യപ്രദേശിലെത്തി കലപാഹ്വാനം നടത്തിയ ഡൽഹി ബി.ജെ.പി നേതാവ് കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗം ഖർഗോൻ ജില്ലാ ഭരണകുടവും പൊലീസും കേട്ടിട്ടില്ലേയെന്ന് സിങ് ചോദിച്ചു.
കപിൽ മിശ്രയുടെ പ്രംസഗം ട്വിറ്ററിൽ പങ്കുവെച്ചാണ് ദിഗ്വിജയ് സിങ് ഈ ചോദ്യമുന്നയിച്ചത്. പൗരത്വ സമരക്കാർക്കെതിരെ വടക്കുകിഴക്കൻ ഡൽഹിയിൽ വംശീയാക്രമണത്തിന് തുടക്കമിട്ടുവെന്ന ആക്ഷേപത്തിനിരയായ ബി.ജെ.പി നേതാവ് കപിൽ മിശ്ര മധ്യപ്രദേശിൽ വന്ന് രാമനവമി ഘോഷയാത്രക്ക് പ്രകോപനമുണ്ടാക്കിയെന്ന് വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.