ധർമ സൻസദ് കേസ്: യതി നരസിംഹാനന്ദിന് ജാമ്യം

ഡെറാഡൂൺ: വിവാദമായ ഹരിദ്വാർ ധർമ സൻസദ് വിദ്വേഷ പ്രസംഗ കേസിൽ ദസ്‌ന ക്ഷേത്രത്തിലെ മുഖ്യ പൂജാരി യതി നരസിംഹാനന്ദിന് ഹരിദ്വാർ കോടതി ജാമ്യം അനുവദിച്ചു. തിങ്കളാഴ്ച നടന്ന ഓൺലൈൻ വിചാരണക്ക് ശേഷം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി ഭരത് ഭൂഷൺ പാണ്ഡെയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ഡിസംബർ 17 മുതൽ 19 വരെ ഹരിദ്വാറിൽ നടന്ന ധർമ സൻസദിൽ മുസ്‌ലിംകൾക്കെതിരായ പ്രകോപനപരമായ പ്രസംഗങ്ങളുടെ പേരിൽ നരസിംഹാനന്ദ് ഉൾപ്പെടെ പത്തിലധികം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ധർമ സൻസദ് സംഘടിപ്പിച്ച് ഒരു മാസത്തിന് ശേഷം വൻ പ്രതിഷേധത്തെ തുടർന്നാണ് ജനുവരി 15ന് നരസിംഹാനന്ദ് അറസ്റ്റിലായത്.

Tags:    
News Summary - Dharma Sansad Case: Dasna Temple Chief Priest Yati Narsinghanand Gets Bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.