തീപിടിത്തത്തിന് സാധ്യത; വിമാനങ്ങളിൽ പവർ ബാങ്ക് നിരോധിച്ച് ഡി.ജി.സി.എ ഉത്തരവ്

ന്യൂഡൽഹി: യാത്രക്കിടയിൽ ലിഥിയം ബാക്ടറികൾ കത്തി തീപിടുത്തം ഉണ്ടാകുന്ന സാഹചര്യത്തിൽ വിമാനങ്ങളിൽ പവർ ബാങ്ക് നിരോധിച്ച് ഡി.ജി.സി.എ. പവർ ബാങ്കുകളും ബാറ്ററികളും ഇനി കൈകകളിൽ കരുതുന്ന ലഗേജുകളിൽ മാത്രമേ ഉപയോഗിക്കാൻ അനുവാദമുണ്ടാകൂ. സീറ്റിനോട് ചേർന്നുള്ള പവർ സപ്ലെ സിസ്റ്റത്തിൽ നിന്ന് ഡിവൈസുകൾ ചാർജ് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.

ഒക്ടോബറിൽ ദീമാപൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്‍റെ പവർ ബാങ്കിന് തീപിടിച്ചതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി എയർപോർട്ടിൽ വിമാനം അടിയന്തിരമായി ഇറക്കിയിരുന്നു. അപകടത്തിൽ ആർക്കും പരിക്കുണ്ടായിരുന്നില്ല.

തങ്ങളുടെ ഇലക്ട്രോണിക് ഡിവൈസുകൾ അസാധാരണമായി ചൂടാവുകയോ പുകയോ ഗന്ധമോ ഉണ്ടായാൽ കാബിൻ ക്രൂവിനെ അറിയിക്കണമെന്ന് യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം എമിറേറ്റ് എയർലൈൻ പവർ ബാങ്ക് നിരോധിച്ചിരുന്നു. നിലവിൽ 100 വാട്ടിൽ താഴെയുള്ള പവർ ബാങ്കുകൾക്ക് മാത്രമാണ് വിമാനത്തിൽ അനുമതിയുള്ളത്. ഇവർക്ക് പുറമെ സിങ്കപ്പൂർ എയർലൈൻസും ഖത്തർ എയർവേയ്സും സമാന നടപടി സ്വീകരിച്ചിരുന്നു.

Tags:    
News Summary - DGCA banned power banks in airlines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.