ക്രിമിനൽ കേസുകൾ വെളിപ്പെടുത്തിയില്ല; ഫട്​നാവിസിന്​ സുപ്രീം കോടതി നോട്ടീസ്

മുംബൈ: തെരഞ്ഞെടുപ്പ് കമിഷന് നൽകിയ സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസുകൾ വെളിപ്പെടുത്താതിരുന്ന മഹാരാഷ്ട്ര മുഖ്യ മന്ത്രി ദേവേന്ദ്ര ഫട്നാവിസിന് സുപ്രീംകോടതിയുടെ നോട്ടീസ്. നാഗ്പൂരിൽ അഭിഭാഷകനായ സതീഷ് ഉൗകെ നൽകിയ പൊതു താൽപര ്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അടങ്ങിയ ബെഞ്ച് നോട്ടീസ് നൽകിയത്.

2014 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തനിക്കെതിരെ ശേഷിക്കുന്ന രണ്ട് ക്രിമിനൽ കേസുകൾ ഫട്നാവിസ് വെളിപ്പെടുത്തിയിട്ടില്ലെന്നാണ് സതീഷ് ഉൗകെ ആരോപിക്കുന്നത്. 2015 ൽ ഹരജിയുമായി നാഗ്പൂർ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയെയാണ് സതീഷ് ആദ്യം സമീപിച്ചത്. മജിസ്ട്രേറ്റ് കോടതി ഹരജി തള്ളി.

ഇതിനെതിരെ നൽകിയ അപ്പീലിൽ ഹരജി പു:നപരിശോധിക്കാൻ മജിസ്ട്രേറ്റ് കോടതിക്ക് സെഷൻസ് കോടതി നിർദേശം നൽകി. സെഷൻസ് കോടതിയുടെ പു:നപരിശോധന ഉത്തരവിന് എതിരെ ഫട്നാവിസ് ബോംെമ്പ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിനെ സമീപിച്ചു. മജിസ്ട്രേറ്റ് കോടതി വിധിയെ ഹൈക്കോടതി ശരിവെക്കുകയാണ് ചെയ്തത്. ഇതെ തുടർന്നാണ് സതീഷ് ഉൗകെ സുപ്രീം കോടതിയെ സമീപിച്ചത്. സൊഹ്റാബുദ്ദീൻ കേസിലെ പ്രത്യേക സി.ബി.െഎ കോടതി ജഡ്ജിയായിരുന്ന ബി.എച്ച് ലോയയയുടെത് കൊലപാതകമാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഹരജികൾ നൽകിയവരിൽ ഒരാളാണ് സതീഷ് ഉൗകെ.

Tags:    
News Summary - Devendra Fadnavis Legal notice-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.