തീവ്രവാദത്തെ തകർക്കാൻ ശ്രമിക്കു​േമ്പാൾ പ്രതിപക്ഷം തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു - പ്രധാനമന്ത്രി

പാട്​ന: തീവ്രവാദത്തെ എതിർക്കുന്നവരെ ഇല്ലാതാക്കാനാണ്​ പ്രതിപക്ഷം ശ്രമിക്കുന്നതെന്ന്​ പ്രധാനമന്ത്രി നരേന്ദ ്ര മോദി. ബിഹാറിൽ എൻ.ഡി.എ പ്രചരണ റാലി ഉദ്​ഘാടനം ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഹാറി​െല ജനങ്ങളെ സഹായ ിക്കാനായി കേന്ദ്ര സർക്കാർ എന്നും തയാറായിരുന്നുവെന്ന്​ പറഞ്ഞ പ്രധാനമന്ത്രി കോൺഗ്രസിനെതിരെ ശക്​തമായ വിമശനവും ഉന്നയിച്ചു.

ഇന്ത്യ ബാലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണം സംബന്ധിച്ച കോൺഗ്രസി​​​​െൻറ നിലപാട്​ പാകിസ്​താനെ സന്തോഷിപ്പിക്കുന്നതാണെന്ന്​ മോദി കുറ്റപ്പെടുത്തി. കോൺഗ്രസ്​ സർജിക്കൽ സ്​​ട്രൈക്കി​​​​െൻറ തെളിവുകൾ ആവശ്യപ്പെട്ടു. ഇപ്പോൾ അവർ വ്യോമാക്രമണത്തി​​​​െൻറ തെളിവുകൾ ചോദിക്കുന്നു. ​ൈസനികരുടെ ധാർമികതയെ തകർക്കാനുള്ള പ്രവണതയാണോ ഉള്ളതെന്നാണ്​ കോൺഗ്രസിനോടും മറ്റു പാർട്ടികളോടും എനിക്ക്​ ചോദിക്കാനുള്ളത്​ - മോദി പറഞ്ഞു.

എന്തുകൊണ്ടാണ്​ ശത്രുക്കൾക്ക്​ ഗുണകരമാകുന്ന വിധത്തിൽ കോൺഗ്രസ്​ പ്രസംഗിക്കുന്നത്​? തീവ്രവാദ കേന്ദ്രങ്ങൾ​െക്കതിരെ ഞങ്ങൾ ഒരുമിച്ച്​ നിൽക്കുേമ്പാൾ, 21 പാർട്ടികൾ ഞങ്ങളെ ചോദ്യം ചെയ്യുന്നതിനായി ഒന്നിക്കുകയാണ്​. ഇവരുടെ വാക്കുകൾ പാകിസ്​താൻ ഉച്ചത്തിൽ ഏറ്റു പറയുകയാണ്​. മോദി തീവ്രവാദത്തെ തകർക്കാൻ ശ്രമിക്കു​േമ്പാൾ, പ്രതിപക്ഷം മോദി​െയ തകർക്കാനാണ്​ ശ്രമിക്കുന്നത്​ - പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

Tags:    
News Summary - destroy Modi, while Modi is seeking to destroy terror,-PM - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.