നോട്ട്​ അസാധുവാക്കൽ: ഭരണഘടനാ സാധുത പരിശോധിക്കും -സുപ്രീംകോടതി

ന്യൂഡൽഹി: 500, 1000 രൂപ ​നോട്ടുകൾ അസാധുവാക്കിയ നടപടിയുടെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന്​ സുപ്രീംകോടതി. നോട്ട്​ അസാധുവാക്കിയതുമൂലം ജനങ്ങൾക്കുണ്ടായ ദുരിതം പരിശോധിക്കുമെന്നും ചീഫ്​ ജസ്​റ്റിസ്​ ടി.എസ്​ താക്കൂർ അധ്യക്ഷനായ ബഞ്ച്​ അറിയിച്ചു.

നോട്ട്​ അസാധുവാക്കിക്കൊണ്ട്​ വിജ്ഞാപനം പുറപ്പെടുവിച്ചത്​ ഭരണഘടനാ വിരുദ്ധമാണെന്ന്​ ചൂണ്ടിക്കാണിച്ച്​ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. നോട്ട്​ പിൻവലിച്ചതി​െൻറ ഭരണഘടനാ സാധുതയ്യെക്കുറിച്ചും   ജനങ്ങൾക്കുണ്ടായ ദുരിതത്തെക്കുറിച്ചും കേന്ദ്രസർക്കാർ വിശദീകരിക്കണം. പണമില്ലാത്തതു മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്ന്​ ഹരജിക്കാർക്കുവേണ്ടി ഹാജരായ കബിൽ സിബൽ വാദിച്ചു.

ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് സംബന്ധിച്ചും, നോട്ട്​ പിൻവലിച്ചതുമായി ബന്ധപ്പെട്ട്​ വിവിധ കോടതികളിലുള്ള കേസുകൾ ഒരു കോടതിയിലാക്കണമെന്നുള്ള കേന്ദ്രസർക്കാറി​െൻറ ഹരജിയും സുപ്രീംകോടതി ഡിസംബർ രണ്ടിന്​ പരിഗണിക്കും.

Tags:    
News Summary - demonetisation: supreme court to verify constitutional validity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.