ഡൽഹിയിലെ പാർക്കിൽ യുവതിയെ കല്ലു​െകാണ്ട്​ ഇടിച്ചു കൊന്നു

ഡൽഹി: മംഗോൽപൂരിയിലെ പാർക്കിൽ യുവതിയെ കല്ലുകൊണ്ട്​ ഇടിച്ചു കൊന്ന നിലയിൽ. 30 കാരിയായ വീട്ടമ്മ ആരതിയാണ്​ കൊല്ല​െപ്പട്ടത്​. തിങ്കളാഴ്​ച രാത്രി 8.30ഒാടെ പാർക്കിലെ സി ബ്ലോക്കിലാണ്​ യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന്​ പൊലീസ്​ പറഞ്ഞു.

ആരതിയുടെ ഭർത്താവാണെന്ന്​ പരിചയപ്പെടുത്തി ഒരാൾ പൊലീസിനെ ഫോണിൽ വിളിച്ച്​ കൊലപാതക വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ മൃത​േദഹം കണ്ടെത്തിയത്​. ഒരു മാസം മുമ്പാണ്​ ആരതി വിവാഹിതയായത്​.

ചോരപുരണ്ട വലിയ കല്ല്​ മൃതദേഹത്തിനു സമീപത്തു നിന്ന്​ കണ്ടെടുത്തു. മൃതദേഹം പോസ്​റ്റ്​ മോർട്ടത്തിനായി ആശുപത്രിയിലേക്ക്​ മാറ്റി. സംഭവത്തിനു ശേഷം ആരതിയുടെ ഭർത്താവ്​ ഒളിവിലാണ്​. കേസ്​ രജിസ്​റ്റർ ചെയ്​ത്​ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന്​ പൊലീസ്​ അറിയിച്ചു. 

Tags:    
News Summary - Delhi: Woman crushed to death with stone in Mangolpuri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.