കർഷക സമരത്തിൽ ഡൽഹി - യു.പി പാത സ്​തംഭിച്ചു; പ്രതിപക്ഷ നേതാക്കളെ തടഞ്ഞ്​ പൊലീസ്​

ന്യൂഡൽഹി: കർഷക സമരത്തി​െൻറ ഭാഗമായി പ്രഖ്യാപിച്ച ഭാരതബന്ദിൽ ഡൽഹി-മീററ്റ്​ പാത സ്​തംഭിച്ചു. 11 മണി മുതൽ മൂന്ന്​ മണി വരെയാണ്​ ബന്ദ്​. ഡൽഹിയിലും ഹരിയാനയിലും പല പ്രധാന പാതകളിലും കർഷകർ സംഘടിച്ചിട്ടുണ്ട്​. കോൺഗ്രസ്​, ആപ്​, ഡി.എം​.കെ, സി.പി.എം തുടങ്ങിയ പ്രതിപക്ഷ കക്ഷികളും സമരത്തിന്​ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്​.

അതേസമയം, സമരത്തിന്​ പിന്തുണയുമായി നേതാക്കൾ എത്തുന്നത്​ തടയാൻ പൊലീസ്​ കാര്യമായ നീക്കങ്ങൾ നടത്തുന്നുണ്ട്​. ഭീം ആർമി നേതാവ്​ ചന്ദ്രശേഖർ ആസാദ്​, ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ, സുഭാഷിണി അലി തുടങ്ങിയ നേതാക്കളെ പൊലീസ്​ തടഞ്ഞുവെച്ചിട്ടുണ്ട്​. എന്നാൽ, പൊലീസ്​ ഇത്​ നിഷേധിക്കുകയാണ്​. കർഷക സമരത്തിൽ പ​ങ്കെടുക്കുന്നതിന്​ എത്തിയ കെ.കെ. രാഗേഷിനെയും കൃഷ്​ണപ്രസാദിനെയും ഡൽഹി ​പൊലീസ്​ അറസ്​റ്റുചെയ്​തു.

ഉത്തർപ്രദേശിലെ ലഖ്​നോവിലെ ഏറ്റവും വലിയ പഴം-പച്ചക്കറി ചന്ത, മുംബൈ വാഷിയിലെ കാർഷിക ചന്ത തുടങ്ങിയവയൊക്കെ ബന്ദിൽ അടഞ്ഞുകിടക്കുകയാണ്​. തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആർ.എസും തമിഴ്​നാട്ടിലെ ഡി.എം.കെയും സമരത്തെ ശക്​തമായി പിന്തുണക്കുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.