ഡൽഹിയിൽ പിസ ഡെലിവറി ഏജൻറിന്​ കോവിഡ്​; 72 കുടുംബങ്ങൾ നിരീക്ഷണത്തിൽ

ന്യൂഡൽഹി: സൗത്ത്​ ഡൽഹിയിൽ പിസ ഡെലിവറി ഏജൻറായി ജോലി ചെയ്​തിരുന്ന യുവാവിന്​​ കോവിഡ്​ സ്ഥിരീകരിച്ചു. രോഗലക്ഷ ണങ്ങളെ തുടർന്ന്​ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച 19കാരന്​ കോവിഡ്​ പോസിറ്റീവ്​ കണ്ടെത്തുകയായിരുന്നു.

ഏപ്രിൽ 12 വരെയാണ്​ യുവാവ്​ ഹോം ഡെലിവറി നടത്തിയിട്ടുള്ളത്​. രണ്ടാഴ്​ചക്കുള്ളിൽ യുവാവ്​ ഭക്ഷണമെത്തിച്ച 72 കുടുംബങ്ങളെ ക്വാറ​ൈൻറൻ ചെയ്​തു. ഇയാളുമായി സമ്പർക്കത്തിലുണ്ടായിരുന്ന 20 ഡെലിവറി ഏജൻറുമാരെ ഛത്തർപൂരിലെ ക്വാറ​ൈൻറൻ കേന്ദ്രത്തിലേക്ക്​ മാറ്റി.

കോവിഡ്​ സ്ഥിരീകരിക്കപ്പെട്ട യുവാവ്​ വിദേശത്തോ സംസ്ഥാനത്തിന്​ പുറത്തോ യാത്ര ചെയ്​തിട്ടില്ല. ഇയാൾ ഭക്ഷണമെത്തിച്ച വീട്ടിൽ നിന്നോ സമ്പർക്കത്തിൽ നിന്നോ ആകാം ​വൈറസ്​ ബാധയുണ്ടായതെന്നാണ്​ നിഗമനം.

ഡൽഹിയിൽ 1578 പേർക്കാണ്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്​. 30 പേർ മരിക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - Delhi Pizza Delivery Agent Tests COVID-19 +ve, 72 Families Quarantined - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.