പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ കോൺഗ്രസ് പ്രതിഷേധം; രാഹുൽ ഗാന്ധിയുമായി അനുനയ ചർച്ച നടത്തി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം അവസാനിപ്പിക്കണെന്നാവശ്യപ്പെട്ട് അനുനയ നീക്കവുമായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്. നരേന്ദ്ര മോദിയുടെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെയും രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് ജിതേന്ദ്ര സിങ് രാഹുൽ ഗാന്ധിയുമായി പ്രതിഷേധ സ്ഥലത്തെത്തി ചർച്ച നടത്തിയത്.

ഏകദേശം പത്ത് മിനിറ്റോളമാണ് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തിയത്. തന്ത്രപ്രധാനമായ സുരക്ഷാ മേഘലയിൽ നിന്നും മാറണമെന്നാണ് കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ സർക്കാർ ചർച്ചക്ക് തയ്യാറാകണമെന്നാണ് രഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. രാഹുൽ ഗാന്ധി തന്‍റെ എക്സ് അക്കൗണ്ടിൽ നരേന്ദ്ര മോദിയുടെയും ധർമേന്ദ്ര പ്രധാന്‍റെയും രാജി ആവശ്യപ്പെട്ടുള്ള കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

 എന്നാൽ സി.ജെ.പി പ്രതിഷേധക്കാരുടെ ആവശ്യം അംഗീകരിക്കാത്തതിനാൽ കേന്ദ്ര മന്ത്രിയുടെ അനുനയ നീക്കത്തെ പൂർണമായും തള്ളിക്കളഞ്ഞിരിക്കുകയാണ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും പേപ്പർ ചോർച്ചയെ കുറിച്ച് പാർലമെന്‍റിൽ ചർച്ച നടത്തണമെന്നുമാണ് രാഹുൽ ഗാന്ധി ജിതേന്ദ്ര സിങിനോട് ആവശ്യപ്പെട്ടത്. 

Full View


Tags:    
News Summary - Union Minister Jitendra Singh holds conciliatory talks with Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.