കുറ്റപ്പെടുത്തിയ ഭാര്യയെ കഴുത്തു ഞെരിച്ച്​ കൊന്നു; ഭർത്താവ്​ ​െപാലീസിൽ കീഴടങ്ങി

ന്യൂഡൽഹി: നിരന്തരം കുറ്റപ്പെടുത്തൽ കേട്ട്​ ദേഷ്യം മൂത്ത ഭർത്താവ്​ ഭാര്യയെ കഴുത്തു ഞെരിച്ച്​ കൊന്നു. വടക്കു പടിഞ്ഞാറൻ ഡൽഹിയിൽ ചൊവ്വാഴ്​ചയാണ്​ സംഭവം. പശ്ചിമ ബംഗാൾ സ്വദേശി യാസീനാണ്​ ഭാര്യ ജാന്​ഹവിയെ  കൊന്നത്​. നിരന്തരം ഭാര്യയുമായി വഴക്കുണ്ടാകാറു​ണ്ടായിരുന്നെന്നും സംഭവ ദിവസവും ഭാര്യ കുറ്റപ്പെടുത്തിയെന്നും യാസീൻ പൊലീസിനോട്​ പറഞ്ഞു. 

വഴക്കിനൊടുവിൽ ദേഷ്യം മൂത്തപ്പോൾ ഭാര്യയെ കഴുത്തു ഞെരിച്ച്​ കൊല്ലുകയായിരുന്നു. തുടർന്ന്​ യാസീൻ നേതാജി സുഭാഷ്​ പാലസ്​ പൊലീസ്​ സ്​റ്റേഷനിലെത്തി കീഴടങ്ങി. കഴിഞ്ഞ വർഷമാണ്​ ബിഹാറുകാരിയായ ജാന്​ഹവിയെ യാസീൻ പ്രണയിച്ച്​ വിവാഹം കഴിക്കുന്നത്​. സ്വകാര്യ സ്​ഥാപനത്തിൽ ജോലിക്കാരനാണ്​ യാസീൻ. കൊലപാതകത്തിൽ അതീവ ദുഃഖിതനാണ്​ യാസീനെന്ന്​ പൊലീസ്​ പറഞ്ഞു. 
 

Tags:    
News Summary - Delhi Man Strangles Wife for ‘Nagging’ Him -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.