സർ​ൈപ്രസ്​ പ്രതീക്ഷിച്ച ഭാര്യയുടെ ജീവനെടുത്ത്​ ഭർത്താവ്​

ന്യൂഡൽഹി:  ഭർത്താക്കൻമാർ ഭാര്യമാർക്ക്​  സർ​ൈപ്രസ്​ ​ സമ്മാനങ്ങൾ നൽകാറുണ്ട്​. എന്നാൽ ഡൽഹി സ്വദേശിയായ മനോജ്​ കുമാർ ഭാര്യക്ക്​ നൽകിയ സർ​ൈപ്രസ്​  എല്ലാവരെയും ഞെട്ടിക്കും. സർ​ൈപ്രസ്​  പ്രതീക്ഷിച്ച്​ നിന്ന ഭാര്യ കോമളിനെ​ കൊലപ്പെടുത്തിയാണ്​ മനോജ്​ വാർത്തകളിലിടം പിടിച്ചത്​.

ഡൽഹിയിലെ ബോണ്ട പാർക്കിലാണ്​ സംഭവമുണ്ടായത്​. സർ​ൈപ്രസ്​  സമ്മാനം നൽകാമെന്ന്​ പറഞ്ഞ്​ വിളിച്ച്​ വരുത്തിയതിന്​ ശേഷം കൈയിൽ കരുതിയിരുന്ന വയർ ഉപയോഗിച്ച്​ മനോജ്​ കോമളി​​​​െൻറ ജീവനെടുക്കുകയായിരുന്നു. ഇതിന്​ ശേഷം  നഗരത്തിലെ ബാറി​ലെത്തി  മദ്യപിക്കു​േമ്പാൾ സുഹൃത്തുക്കളോട്​ കൊലപാതകം വിവരം മനോജ്​ കുമാർ പറഞ്ഞു. പട്രോളിങ്ങിനിടെ  യാദൃച്ഛികമായി ഇത്​ കേൾക്കാനിടയായ പൊലീസുകാരാനാണ്​ കൊലപാതകത്തി​​​​െൻറ ചുരുളഴിച്ചത്​. ​ചോദ്യം ചെയ്യലിൽ മനോജ്​ കുറ്റം സമ്മതിച്ചു.  പാർക്കിലെത്തിയ പൊലീസ്​ മണിക്കൂറുകൾ തിരച്ചിൽ നടത്തിയാണ്​  കോമളി​​​​െൻറ മൃത​ദേഹം കണ്ടെത്തിയത്​. മദ്യലഹരിയിൽ മൃതദേഹം ഉപക്ഷേിച്ചതെവിടെയാണെന്ന്​ ​മനോജ്​ കുമാർ മറന്നുപോയതാണ്​ ഇതിന്​ കാരണം.

രണ്ട്​ വർഷം മുമ്പാണ്​ കോമളും മനോജ്​കുമാറും തമ്മിൽ പ്രണയിച്ച്​ വിവാഹം കഴിച്ചത്​. കോമളിന്​ പരപുരുഷ ബന്ധമുണ്ടെന്ന മനോജ്​ കുമാറി​​​​െൻറ സംശയം വഴക്കിന്​ കാരണമായിരുന്നു. കഴിഞ്ഞ കുറച്ച്​ മാസമായി ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ്​ പ്രശ്​നങ്ങൾ പറഞ്ഞ്​ തീർക്കാമെന്ന്​ അറിയിച്ച്​ മ​േ​നാജ്​ കോമളിനെ പാർക്കിലേക്ക്​ വിളിച്ച്​ വരുത്തി കൊലപാതകം നടത്തിയത്​.

Tags:    
News Summary - Delhi Man Promises Wife A 'Surprise', Takes Her To Park, Strangles Her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.