ഇടിച്ച് വീഴ്ത്തിയ സ്ത്രീയുടെ ദേഹത്തിന് മുകളിലൂടെ വീണ്ടും കാറോടിച്ച പൊലീസുകാരൻ അറസ്റ്റിൽ

ന്യൂഡൽഹി: കാറിടിച്ച് വീഴ്ത്തി വീണ്ടും സ്ത്രീയുടെ ദേഹത്തിന് മുകളിലൂടെ കാറോടിച്ച് രക്ഷപ്പെട്ട പൊലീസുകാരൻ അറസ്റ്റിൽ. പഴയ ഡൽഹി പൊലീസ് ഇൻസ്പെക്ടറായ യോഗേന്ദ്രയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

വളരെ ചെറിയ റോഡിൽ വെച്ചാണ് അതിവേഗത്തിലോടിച്ച് വന്ന കാർ സ്ത്രീയെ ഇടിച്ചിടുന്നത്.  നാട്ടുകാർ ഇവരെ എണീപ്പിക്കാൻ ശ്രമിക്കുന്നതിന് മുൻപ് തന്നെ ഇയാൾ കാറുമായി സ്ഥലം വിടാൻശ്രമിച്ചു. ഇത് തടഞ്ഞവരെ കൂട്ടാക്കാതെയാണ്  സ്ത്രീയുടെ േദഹത്തിന് മുകളിലൂടെ വീണ്ടും കാറെടുത്ത് പോയത്. സി.സി.ടി.വി ദൃശ്യങ്ങളിൽ എല്ലാം വ്യക്തമാണ്.

ആളുകൾ ഇയാളെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിർത്താതെ കാറെടുത്ത് പോവുകയായിരുന്നു ഇയാൾ.  വെള്ളിയാഴ്ച ഗാസിയാപുർ പ്രദേശത്തെ ചില്ല ഗ്രാമത്തിലാണ് സംഭവമുണ്ടായത്. 

Tags:    
News Summary - Delhi Cop Hits Woman With Car. Runs Her Over While Trying To Escape-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.