സ്ഫോടന കേസിലെ പ്രതി വെളിപ്പെടുത്തുന്നു; ‘കുറ്റം സമ്മതിപ്പിക്കാന്‍ ഡല്‍ഹി പൊലീസ് മലം തീറ്റിച്ചു..’

ന്യൂഡല്‍ഹി:  ‘‘അവര്‍ ചപ്പാത്തി  മൂത്രത്തില്‍ മുക്കി, മലം പുരട്ടി വായില്‍ തള്ളി. കൈകാലുകള്‍ ബന്ധിക്കപ്പെട്ടിരുന്നു. വിഴുങ്ങാതിരിക്കാനാകുമായിരുന്നില്ല..’’  പൊലീസ് കസ്റ്റഡിയിലായിരുന്ന ആ 50 നാളുകളെക്കുറിച്ച് പറയുമ്പോള്‍  ഹുസൈന്‍ ഫസിലി വിതുമ്പി. കണ്ഠമിടറി. വാക്കുകള്‍ മുറിഞ്ഞു. 2005 ഒക്ടോബറില്‍ നടന്ന ഡല്‍ഹി സ്ഫോടന പരമ്പര കേസില്‍ ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ പിടികൂടിയവരിലൊരാളാണ് കശ്മീരിലെ ശ്രീനഗര്‍ സ്വദേശി ഹുസൈന്‍ ഫസിലി.

 12 വര്‍ഷത്തിനു ശേഷം നിരപരാധിയെന്ന് വിധിയെഴുതി  ഇയാളെ പട്യാല ഹൗസ് കോടതി വെറുതെവിട്ടു.  പൊലീസ് കസ്റ്റഡിയിലായിരുന്ന നാളുകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഞെട്ടല്‍ മാറുന്നില്ല -ഒരു വ്യാഴവട്ടത്തിന് ശേഷം വീട്ടില്‍ തിരിച്ചത്തെിയ ഹുസൈന്‍ ഫസിലി പറയുന്നു. മലം തീറ്റിച്ചുവെന്ന വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ തയാറായില്ല.

ഹുസൈന്‍ ഫാസിലി ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. പൊലീസ് പിടികൂടുമ്പോള്‍  വയസ്സ് 30. കശ്മീരി ഷാള്‍ നെയ്യുന്ന ജോലിയായിരുന്നു.  വീട്ടിലത്തെി പൊലീസ് പിടികൂടിയപ്പോള്‍ എന്തിനാണെന്നുപോലും പറഞ്ഞില്ല. ഡല്‍ഹി  ലോധി റോഡ് പൊലീസ് സ്റ്റേഷനായിരുന്ന പീഡന കേന്ദ്രം.  മര ബെഞ്ചില്‍ കിടത്തി കൈ താഴേക്ക് വരിഞ്ഞു കെട്ടി. രണ്ടു പൊലീസുകാര്‍ ബൂട്ടിട്ട് ദേഹത്തു കയറി മെതിച്ചു. അവശനായി വെള്ളം ചോദിച്ചപ്പോള്‍ കിട്ടിയത് അലക്കുസോപ്പ് കലര്‍ത്തിയ വെള്ളം. റിമാന്‍റ് നീട്ടാനും മറ്റും ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തും.   എന്തെങ്കിലൂം പരാതി പറഞ്ഞാല്‍,  പിന്നീട് കിട്ടുന്നത് ഇതിനേക്കാള്‍ ഭീകരമാകുമെന്ന ഭീഷണിയില്‍ ഭയന്ന് ജഡ്ജിക്ക് മുന്നില്‍ വായ തുറക്കാനായില്ല. ഡല്‍ഹിയില്‍  പൊട്ടിത്തെറിച്ച ബോംബുകളിലൊന്ന് സ്ഥാപിച്ചുവെന്നായിരുന്നു കുറ്റപത്രത്തിലുള്ളത്.  

പൊലീസ് പിടികൂടി കൊണ്ടുവരുന്നതിനുമുമ്പ് ഒരിക്കല്‍പോലും ഡല്‍ഹി കണ്ടിട്ടില്ളെന്ന് ആണയിട്ടപ്പോള്‍ കിട്ടിയ മറുപടി വിചിത്രമായിരുന്നു. താന്‍ നിരപരാധിയാണെന്ന് അറിയാം. പക്ഷേ, നിങ്ങളെപ്പോലുള്ളവരെ എത്ര കേസിലും കുടുക്കാം. അതിന് ഞങ്ങള്‍ പൊലീസുകാര്‍ക്ക് 100 വഴികളുണ്ട്.     തിഹാര്‍ ജയിലിലത്തെിയപ്പോള്‍ ആദ്യം സഹതടവുകാരുടെ വകയും പീഡനമേല്‍ക്കേണ്ടി വന്നു. ഒരിക്കല്‍ രണ്ടു കി.മീ നിലത്തുകൂടെ വലിച്ചിഴക്കപ്പെട്ടു. പിന്നീട് കാര്യങ്ങള്‍ തിരിച്ചറിഞ്ഞ സഹതടവുകാര്‍ സ്നേഹത്തോടെ പെരുമാറി. കുറ്റമുക്തനാക്കിയപ്പോള്‍ അവര്‍ മധുരം വിതരണം ചെയ്തു. പീഡനത്തിനിടെ പലപ്പോഴായി 200ലേറെ  വെള്ള കടലാസുകളില്‍ ഒപ്പിട്ടുവാങ്ങി.  അതുപയോഗിച്ചാണ് വ്യാജമായി കുറ്റസമ്മത മൊഴിയും മറ്റും തയാറാക്കി കോടതിയില്‍ നല്‍കിയത്. കുടുംബത്തിന്‍െറയും മറ്റും ആത്മാര്‍ഥമായ പ്രാര്‍ഥനയാകാം. കള്ളക്കേസാണെന്ന് കോടതിക്ക് ബോധ്യമായതിനാല്‍ മാത്രം രക്ഷപ്പെട്ടുവെന്ന് ഹുസൈന്‍ ഫാസിലി പറയുന്നു.  

ഹുസൈന്‍ ഫാസിലിക്കൊപ്പം  പ്രതിചേര്‍ക്കപ്പെട്ട  മുഹമ്മദ് റഫീഖ് ഷായെയും  കോടതി വെറുതെ വിട്ടു. ഡല്‍ഹി ഗോവിന്ദ്പുരിയില്‍ പൊട്ടിത്തെറിച്ച ഡി.ടി.സി ബസില്‍  ബോംബ് വെച്ചത് റഫീഖ് ഷായെന്നാണ് പൊലീസിന്‍െറ കുറ്റപത്രം. ശ്രീനഗര്‍ യൂനിവേഴ്സിറ്റിയല്‍ ബിരുദ വിദ്യാര്‍ഥിയായിരുന്ന റഫീഖ് ഷാ  സംഭവ ദിവസം  കോളജില്‍ ഹാജരുണ്ടെന്ന  അധ്യാപകരും സഹപാഠികളും സാക്ഷ്യപ്പെടുത്തിയിട്ടും പൊലീസ് മുഖവിലക്കെടുത്തില്ല.  പൊലീസ് മന$പൂര്‍വം കണ്ടില്ളെന്നുവെച്ച തെളിവ് കോടതിക്ക് ബോധ്യമായതാണ് ക്ളാസ് മുറിയില്‍നിന്ന് ജയിലിലേക്ക് പോകേണ്ടി വന്ന റഫീഖ് ഷാക്ക് 12 വര്‍ഷത്തിന് ശേഷം മോചനവഴി തുറന്നത്.

Tags:    
News Summary - delhi blast case accused and kashmir native Hussain Fazili

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.