ന്യൂഡൽഹി: ഡൽഹിയിൽ ഒറ്റദിവസം കൊണ്ട് 428 കോവിഡ് രോഗികൾ. ബുധനാഴ്ചയാണ് ഇത്രയധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഡൽഹിയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 5532 ആയി. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 74 പേർ രോഗമുക്തരായി. ആകെ 1542 പേർക്കാണ് തലസ്ഥാനത്ത് രോഗം ഭേദമായത്.
65 പേർക്ക് ഇവിടെ ജീവൻ നഷ്ടമായി. ബുധനാഴ്ച ഡൽഹി പൊലീസിലെ ഒരു കോൺസ്റ്റബ്ൾ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. തിങ്കളാഴ്ച വരെ ഇയാൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ച 24 മണിക്കൂറിനിടയിൽ 427 പേർക്ക് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,987 അയി.
ഡൽഹി വീണ്ടും തുറക്കാനുള്ള സമയമായെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ പ്രസ്താവന പുറത്തു വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഇത്രയധികം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചുകൊണ്ടുള്ള ഫലം പുറത്തു വന്നത്. കൊറോണ വൈറസിനൊപ്പം ജീവിക്കാൻ നാം ശീലിക്കണമെന്ന് കേന്ദ്ര മാനദണ്ഡമനുസരിച്ചുള്ള ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് കെജ്രിവാൾ പറഞ്ഞിരുന്നു.
മദ്യഷോപ്പുകൾക്കുൾപ്പെടെ തുറന്നു പ്രവർത്തിക്കാൻ ഡൽഹി സർക്കാർ അനുമതി നൽകിയിരുന്നു. സാമൂഹ്യ അകലമോ ചട്ടങ്ങളോ പാലിക്കാതെ നൂറു കണക്കിനാളുകളാണ് മദ്യ ഷോപ്പുകൾക്ക് മുമ്പിൽ തടിച്ചുകൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.