ട്വിറ്ററിൽ പങ്ക് വെച്ച ചിത്രം

വിമാനത്തിലെ ഭക്ഷണത്തിൽ ചത്ത പാറ്റ; പരാതിയുമായി യാത്രക്കാരൻ

ന്യൂഡൽഹി: വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കിട്ടിയെന്ന പരാതിയുമായി യാത്രക്കാരൻ രംഗത്ത്. നിഗുൽ സോളങ്കി എന്ന യാത്രക്കാരനാണ് വിസ്താര എയർലൈൻ വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് കിട്ടിയ പാറ്റയുടെ ചിത്രങ്ങൾ സഹിതം ട്വിറ്ററിൽ പങ്ക് വെച്ചത്. ഇഡ്‌ലിയും സാമ്പാറും ഉപ്പുമാവുമാണ് ചിത്രത്തിലുള്ളത്. ഇതിൽ ചത്ത പാറ്റയേയും കാണാം.

യാത്രക്കാരന്റെ ട്വീറ്റിന് മിനിറ്റുകൾക്ക് ശേഷം എയർ വിസ്താര അധികൃതർ പരാതിയോട് പ്രതികരിച്ചു. 'ഹലോ നികുൽ, ഞങ്ങളുടെ എല്ലാ ഭക്ഷണങ്ങളും ഉയർന്ന ഗുണനിലവാരം ഉള്ളവയാണ്. ദയവായി നിങ്ങളുടെ ഫ്ലൈറ്റ് വിശദാംശങ്ങൾ ഞങ്ങൾക്ക് അയക്കുക. എങ്കിലേ ഞങ്ങൾക്ക് വിഷയം പരിശോധിക്കാനും എത്രയും വേഗം നടപടിയെടുക്കാനും കഴിയൂ. നന്ദി'- എയർ വിസ്താര ട്വീറ്റ് ചെയ്തു.

അതേസമയം, 2017ൽ പൂർവ എക്‌സ്പ്രസിൽ യാത്രക്കാരന് വിളമ്പിയ ഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തിയിരുന്നു.ഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരൻ റെയിൽവേ മന്ത്രിക്ക് ട്വിറ്ററിലൂടെ പരാതി നൽകി. തുടർന്ന് ഡി.ആർ.എം ദനാപൂർ ഡിവിഷൻ അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി.ഇന്ത്യൻ റെയിൽവേയിലെ കാറ്ററിങ് സേവനങ്ങളെക്കുറിച്ചുള്ള 2017ലെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഡിറ്റ് (സി.എ.ജി) റിപ്പോർട്ടിൽ, യാത്രക്കാർക്ക് നൽകുന്ന ഭക്ഷണ സാധനങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്നാണ് നിരീക്ഷിച്ചത്.

Tags:    
News Summary - Dead cockroach' found in Air Vistara meal, airline responds after passenger's complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.