കോവിഷീൽഡ്​-കോവാക്​സിൻ വാക്​സിൻ മിക്​സിങ്ങിന്​ അനുമതിയുമായി ഡി.സി.ജി.ഐ

ന്യൂഡൽഹി: കോവിഷീൽഡ്​-കോവാക്​സിൻ വാക്​സിൻ മിക്​സിങ്ങ്​ പരീക്ഷണങ്ങൾക്ക്​ അനുമതിയുമായി ഡ്രഗ്​ കൺട്രോളർ ജനറൽ ഓഫ്​ ഇന്ത്യ. വെല്ലൂരിലെ ക്രിസ്​ത്യൻ മെഡിക്കൽ കോളജിലായിരിക്കും ഇതുമായി ബന്ധപ്പെട്ട പരീക്ഷണം നടത്തുക. ക്ലിനിക്കൽ പരീക്ഷണങ്ങൾക്കുള്ള അനുമതിയാണ്​ ഇപ്പോൾ നൽകിയിരിക്കുന്നത്​. തുടർന്ന്​ വിശദമായ പരിശോധനകളുണ്ടാവും.

ജൂലൈ 29ന്​ ഡി.സി.ജി.എയുടെ  വിദഗ്ധ സമിതിയാണ്​ ഇത്തരമൊരു പരീക്ഷണം നടത്താൻ നിർദേശിച്ചത്​. 300 ആരോഗ്യപ്രവർത്തകർക്ക്​ രണ്ട്​ വാക്​സിനും ഒരുമിച്ച്​ നൽകി നാലാംഘട്ട പരീക്ഷണം നടത്താനുള്ള അനുമതിയാണ്​ നൽകിയിരിക്കുന്നത്​.

ഒരു വ്യക്​തിക്ക്​ ത​ന്നെ കോവിഷീൽഡി​േന്‍റയും കോവാക്​സി​േന്‍റയും ഓരോ ഡോസുകൾ നൽകിയാണ്​ പരീക്ഷണം നടത്തുക. രണ്ട്​ വ്യത്യസ്​ത വാക്​സിനുകൾ നൽകിയവരിൽ കൂടുതൽ ആന്‍റിബോഡി കണ്ടെത്തിയതിനെ തുടർന്നാണ്​ ഇതുമായി ബന്ധപ്പെട്ട വിശദപരീക്ഷണത്തിന്​ അനുമതി നൽകിയത്​.

Tags:    
News Summary - DCGI approves study on mixing of Covishield and Covaxin in India: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.