ബംഗാൾ കലാപം 'കത്തിച്ച്​' ഗവർണർ ഇന്ന്​ ഡൽഹിയിൽ; പ്രധാനമന്ത്രിയെയും അമിത്​ ഷായെയും കണ്ടേക്കും

കൊൽക്കത്ത: പശ്​ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമങ്ങളിൽ രൂക്ഷ വിമർശനവുമായി​ മുഖ്യമന്ത്രിക്കെഴുതിയ കത്ത്​ സമൂഹ മാധ്യമത്തിൽ പോസ്റ്റ്​ ചെയ്​ത്​ വിവാദം സൃഷ്​ടിച്ച ഗവർണർ ജഗ്​ദീപ്​ ധൻകർ ഇന്ന്​ ഡൽഹിയിൽ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ കണ്ട്​ സ്​ഥിതിഗതികൾ വിലയിരുത്തിയേക്കുമെന്ന്​ റിപ്പോർട്ടുകൾ പറയുന്നു. മുഖ്യമന്ത്രി മമതക്ക്​ അയച്ച കത്ത്​ സ്വന്തമായി ട്വിറ്ററിൽ പോസ്റ്റ്​ ചെയ്​തതിനെിരെ കടുത്ത വിമർശനവുമായി സംസ്​ഥാന ഭരണകുടം രംഗത്തെത്തിയിരുന്നു. നിരന്തരം ട്വീറ്റുകളുമായാണ്​ ഗവർണ​ർക്കെതിരെ സർക്കാർ പ്രതിഷേധം അറിയിച്ചത്​. എല്ലാ ചട്ടങ്ങളും ലംഘിച്ചാണ്​ കത്ത്​​ സമൂഹ മാധ്യമത്തിലിട്ടതെന്ന്​ ട്വീറ്റുകൾ കുറ്റപ്പെടുത്തി. ''കത്ത്​ മുഖ്യമന്ത്രിക്കുള്ളതാണ്​. പക്ഷേ, ഇത്​ നൽകിയത്​ ട്വീറ്റുകളിലൂടെ പൊതുമാധ്യമങ്ങൾക്കും. ഇത്തരം ആശയവിനിമയങ്ങളുടെ എല്ലാ പവിത്രതയും ഉല്ലംഘിക്കുന്നതാണിത്​''- എന്നായിരുന്നു വിമർശനം.

തെരഞ്ഞെടുപ്പ്​ കമീഷൻ ചുമതല അവസാനിക്കാത്ത ഘട്ടത്തിലാണ്​ ആക്രമണം നടന്നത്​. പുതിയ സർക്കാർ അധികാരമേറിയതോടെ ക്രമ സമാധാനം പുനഃസ്​ഥാപിച്ചതായും കുറ്റപ്പെടുത്തി.

സാമൂഹിക വിരുദ്ധർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നുവെന്നും അതോടെ പ്രശ്​നങ്ങൾ നിയന്ത്രണ വിധേയമായെന്നും സർക്കാർ പറയുന്നു.

മുഖ്യമന്ത്രിക്കുള്ള കത്തിന്‍റെ പകർപ്പ്​ ചൊവ്വാഴ്ചയാണ്​ ഗവർണർ ട്വിറ്ററിലിട്ടത്​. മമത ബോധപൂർവം​ നിശ്ശബ്​ദതയും നിസ്സംഗതയും തുടരുകയാണെന്നും പ്രതികാരമെന്ന നിലക്ക്​ രക്​തമൊഴുക്കുകയാണെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.

Tags:    
News Summary - Day After Letter Row, Bengal Governor In Delhi, May Meet Amit Shah, PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.