കുൽഭൂഷൻ കേസ്:​ വീണ്ടും വാദം കേൾക്കണമെന്ന്​ പാകിസ്​താൻ

ന്യൂഡൽഹി: കുൽഭൂഷൻ ജാദവി​​​െൻറ കേസിൽ വീണ്ടും വാദം കേൾക്കണമെന്ന്​ പാകിസ്​താൻ. കേസിൽ കുൽഭൂഷൻ ജാദവി​​​െൻറ വധശിക്ഷ തടഞ്ഞു കൊണ്ടുള്ള​ അന്താരാഷ്​ട്ര നീതിന്യായ കോടതിയുടെ  ഉത്തരവ് പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ പാകിസ്​താ​​​െൻറ നടപടി. ഇതുസംബന്ധിച്ച ഹരജി ഹേഗിലെ കോടതിയിൽ  സമർപ്പിച്ചതായി  പാക്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. 

ആറാഴ്​ചക്കുള്ളിൽ കേസ്​ പരിഗണക്കണമെന്ന ആവശ്യം പാകിസ്​താൻ കോടതിയിൽ ഉന്നയിച്ചതായാണ്​ റിപ്പോർട്ടുകൾ. എന്നാൽ ഇത്​ സംബന്ധിച്ച്​ ഒൗദ്യോഗിക സ്ഥിരീകരണം നൽകാൻ പാകിസ്​താൻ ഇതുവരെ തയാറായിട്ടില്ല. കേസിലെ പരാജയത്തെ തുടർന്ന്​ പ്രതിപക്ഷ കക്ഷികളിൽ നിന്നുൾപ്പടെ വൻ വിമർശനം സർക്കാറിന്​ നേരിടേണ്ടി വന്നിരുന്നു. കേസിലെ തിരിച്ചടിയുടെ പശ്​ചാത്തലത്തിൽ പുതിയ അഭിഭാഷക സംഘ​ത്തെ നിയോഗിക്കുമെന്ന് പാക്​​ വിദേശകാര്യ വക്​താവ്​ സർതാജ്​ അസീസ്​ അറിയിച്ചു. 

വ്യാഴാഴ്​ചയാണ്​ മുൻ നാവികസേന ഉദ്യോഗസ്ഥനായ കുൽഭൂഷൻ ജാദവിനെ തൂക്കിക്കൊല്ലാനുള്ള പാക്​ സൈനിക കോടതിയുടെ ഉത്തരവ്​ അന്താരാഷ്​ട്ര നീതിന്യായ കോടതി സ്​റ്റേ ചെയ്​തത്​. കേസിൽ ഇടപെടാൻ ഇന്ത്യക്ക്​ അധികാരമുണ്ടെന്നും കോടതി വ്യക്​തമാക്കിയിരുന്നു. എന്നാൽ കേസ്​ കോടതിയുടെ അധികാര പരിധിക്ക്​ പുറത്താണെന്ന നിലപാടിലായിരുന്നു പാകിസ്​താൻ.
 

Tags:    
News Summary - Day After ICJ Stayed Jadhav's Execution, Pakistan Reportedly Seeks Re-hearing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.