മഹാസഖ്യത്തി​െൻറ മുന്നണിപ്പോരാളിയായി മമത

കൊൽക്കത്ത: കേന്ദ്ര സർക്കാർ നടപടികളിൽ പ്രതിഷേധിച്ച്​ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കൊൽക്കത്തയിൽ നടത്തുന്ന സത്യഗ്രഹസമരം മൂന്നാം ദിവസവും തുടരുന്നു. വെള്ളിയാഴ്​ച വരെ സമരം തുടരാനാണ്​ തീരുമാനം. കൊൽക്കത്ത കമ്മീഷണർ ഒാഫീസ്​ റെയ്​ഡ്​ നടത്താനുള്ള സി.ബി.​െഎ തീരുമാനമാണ്​ പ്രശ്​നങ്ങൾക്കിടവെച്ചത്​. സി.ബി.​െഎയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി നേരിട്ട്​ സത്യഗ്രഹം തുടങ്ങുകയായിരുന്നു.

സി.ബി.​െഎയെ ഉപയോഗിച്ച്​​ കേന്ദ്രം രാഷ്​ട്രീയം കളിക്കുകയാണെന്ന്​ വിമർശിച്ച മമത ഒരു​ദിസം നീണ്ട സത്യഗ്രഹത്തിലൂടെ പ്രതിപക്ഷ സഖ്യത്തി​​​​​​െൻറ മുന്നണിപ്പോരാളിയായിരിക്കുകയാണ്​. എന്നും ഒരു കൈ അകലത്തിൽ നിർത്തിയിരുന്ന കോൺഗ്രസ്​ മമതക്ക്​ ഒപ്പം തോ​േളാടു തോൾ ചേർന്ന്​ പ്രവർത്തിക്കുമെന്നാണ്​ അറിയിച്ചത്​. പ്രതിപക്ഷ പാർട്ടികളെല്ലാം മമതക്ക്​ പിന്തുണ അറിയിച്ച്​ രംഗത്തെത്തി. ആർ.ജെ.ഡി നേതാവ്​ തേജസ്വി യാദവ്​, തമിഴ്​നാട്ടിലെ ഡി.എം.കെ നേതാവ്​ കനി​െമാഴി എന്നിവർ തിങ്കളാഴ്​ച ​ൈവകീട്ട്​ മമതയെ സന്ദർശിച്ച്​ പിന്തുണ അറിയിച്ചു. ബി.ജെ.പി സഖ്യകക്ഷിയായിരുന്ന ശിവസേനയും മമതക്ക്​ പിന്തുണ നൽകിയിട്ടുണ്ട്​.

അ​േതസമയം, ശാരദ ചിട്ടി തട്ടിപ്പ്​ കേസിലെ ഇലക്​ട്രോണിക്​ തെളിവുകൾ കൊൽക്കത്ത പൊലീസ്​ കമ്മീഷണർ രാജീവ്​ കുമാർ നശിപ്പിക്കാനിടയുണ്ടെന്നും കേസിൽ പ്രതിയാകാൻ സാധ്യതയുള്ള ആളാണ്​ കമ്മീഷണറെന്നും സി.ബി.​െഎ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യാൻ ഹാജരാകാൻ കമ്മീഷണറോട്​ നിർദേശിക്കണമെന്നും സി.ബി.​െഎ ആവശ്യപ്പെട്ടിരുന്നു. ഹരജി കോടതി ഇന്ന്​ പരിഗണിക്കും.

Tags:    
News Summary - On Day 2 Of Mamata Banerjee's Sit-In - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.