മുംബൈ: അധോലോക മാഫിയ തലവൻ ദാവൂദ് ഇബ്രാഹിം കസ്ക്കറിെൻറ മകൻ മോയിൻ നവാസ് ഡി. കസ്ക്കർ (31) മതപണ്ഡിതനാകുന്നു. കുടുംബ വ്യവസായങ്ങളുടെ അനന്തരാവകാശയായി നവാസിനെയായിരുന്നു ദാവൂദ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ദാവൂദിെൻറ ബിസിനസുകളോട് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച മകൻ മതപഠനത്തിലേക്ക് തിരിയുകയായിരുന്നു. ഇത് ദാവൂദിനെ മാനസികമായി തളർത്തിയിരിക്കുകയാണെന്ന് താനെ ആൻറി എക്സറ്റോർഷൻ സെൽ തലവൻ പ്രദീപ് ശർമ പറഞ്ഞു.
പിതാവിെൻറ അനധികൃത വ്യവസായങ്ങൾ ലോകത്തിനു മുമ്പാകെ കുടുംബത്തിനാകമാനം ചീത്തപ്പേരുണ്ടാക്കുകയും കുടുംബാംഗങ്ങൾപോലും അകലുന്നതായും നവാസ് മനസിലാക്കിയിരുന്നു. ദൈവവിശ്വാസിയായ നവാസ് അതുകൊണ്ടു കൂടിയാണ് മതപഠനം നടത്താൻ തീരുമാനിച്ചത്.
ഏകമകെൻറ തീരുമാനം മൂലം തെൻറ അധോലോക ബിസിനസ് സാമ്രാജ്യത്തിെൻറ ഭാവി എന്താകുമെന്ന വിഷമത്തിലാണ് ദാവൂദെന്നും പ്രദീപ് പറയുന്നു. മൂന്നു കള്ളക്കടത്ത് കേസിൽ പെട്ട് പിടിയിലായ ദാവൂദിെൻറ ഇളയ സഹോദരൻ ഇഖ്ബാൽ ഇബ്രാഹിം കസ്ക്കറിൽ നിന്ന് പലപ്പോഴായി ലഭിച്ച വിവരങ്ങളാണിവയെന്ന് പ്രദീപ് അറിയിച്ചു.
വർഷങ്ങളായി നാവസ് ദാവൂദിെൻറ കുടുംബത്തിൽ നിന്ന് അകന്നു കഴിയുകയാണ്. എന്നാൽ പിതാവുമായി സംസാരിക്കാറുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഖുർആൻ മനഃപാഠമാക്കിയ നവാസ് മതപഠനം പൂർത്തിയാക്കി പണ്ഡിതനായിട്ടുണ്ട്. കുടുംബത്തിലെ ആഡംബരം പൂർണമായും ത്യജിച്ച് വീടിനടുത്തുള്ള പള്ളിയിലാണ് താമസിക്കുന്നത്. മദ്രസയിൽ വിദ്യാർഥികളെ പഠിപ്പിച്ചും മറ്റുമാണ് നവാസ് കഴിയുന്നതെന്നും പ്രദീപ് പറയുന്നു.
ബിസിനസ് മാനേജ്െമൻറിൽ ബിരുദം പൂർത്തിയാക്കിയ നവാസ് ആദ്യകാലങ്ങളിൽ പിതാവിനെ ബിസിനസിൽ സഹായിച്ചിരുന്നു. എന്നാൽ പിന്നീട് ദൈവവഴിയിൽ സഞ്ചരിക്കുകയായിരുന്നു. 2011 സെപ്തംബറിൽ നവാസ് വിവാഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.