കർണാടക, ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് തിയതി ഇന്നറിയാം

ന്യൂഡൽഹി: കർണാടകത്തിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചുകൊണ്ട് വാർത്താ സമ്മേളനം നടത്തും. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പിന്‍റെ തീയതിയും ഇതോടൊപ്പം പ്രഖ്യാപിക്കും.

224 അംഗ കര്‍ണാടക നിയമസഭയുടെ കാലാവധി മെയ് 28ന് അവസാനിക്കും. മെയ് മാസത്തിനു മുന്‍പായി കര്‍ണാടകത്തില്‍ നിയസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. സി.പി.എം എം.എൽ.എ ആയിരുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എൽ.ഡി.എഫിന്‍റെ സ്ഥാനാര്‍ഥി സജി ചെറിയാനാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറും ബി.ജെ.പിയുടേത് പി.എസ് ശ്രീധരന്‍പിള്ളയുമാണ്.
 

Tags:    
News Summary - Date of Karnataka and Chengannur election will announce today-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.