ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന ഹർത്താലുകളിലും സമരങ്ങളിലും അടക്കം പൊതുസ്വത്ത് നശിപ്പിച്ചാലുണ്ടാകുന്ന കേസുകളിൽ നേതാക്കളെ ഉൾക്കൊള്ളിക്കുന്ന വകുപ്പ് ഭേദഗതിചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയ നീക്കം. പുതിയ ബില്ലിൽ ഇതിനായി മാറ്റം വരുത്താനാണ് സർക്കാർ ശ്രമം. 2015ലെ മന്ത്രിസഭയുടെ തീരുമാനത്തിന് വിരുദ്ധമായാണിത്.
ഹർത്താലുകൾ, പ്രക്ഷോഭങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ എന്നിവയിൽ പൊതുസ്വത്തിന് നാശനഷ്ടമുണ്ടാകുേമ്പാൾ പാർട്ടികളുടെ നേതാക്കളെ പിടികൂടുന്നതടക്കം കടുത്ത നടപടികൾ സ്വീകരിക്കുക, നശിച്ച വസ്തുവിെൻറ മാർക്കറ്റ് വില പാർട്ടികളിൽനിന്ന് ഇൗടാക്കുക എന്നിവയായിരുന്നു അന്നത്തെ മന്ത്രിസഭ തീരുമാനം. ഇതനുസരിച്ച് പൊതുവസ്തു നശിപ്പിക്കുന്നത് തടയുന്നതിന് കരട് ബിൽ തയാറാക്കുകയും ചെയ്തു. ഇതുമൂലം സമരങ്ങളിൽ പൊതുമുതൽ നശിപ്പിച്ചുള്ള അക്രമങ്ങൾ ഒരുപരിധിവരെ കുറഞ്ഞിരുന്നു.
സംസ്ഥാനങ്ങളുമായി ആലോചിച്ചശേഷമാണ് ബില്ലിൽ ഭേഗതി വരുത്തുന്നതെന്നാണ് ഒാദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ദേശീയ ക്രൈം റെേക്കാർഡ് ബ്യൂറോ കണക്കുപ്രകാരം പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധെപ്പട്ട് തമിഴ്നാട്ടിലാണ് (1,671) കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.