പാൽ വിൽക്കാനാകുന്നില്ല, സൂക്ഷിക്കാൻ ശീതീകരണിയുമില്ല; ക്ഷീര കർഷകർ ദിവസവും 1500 ലിറ്റർ ഒഴുക്കികളയുന്നു

റായ്​പൂർ: ലോക്​ഡൗൺ നിയന്ത്രണങ്ങൾ കാരണം വിൽപന സമയം കുറഞ്ഞതോടെ പാൽ വിൽക്കാനാകാതെ ക്ഷീര കർഷകർ. ചത്തിസ്​ഗഡിലെ ബാലൊഡ് ജില്ലയിലെ ക്ഷീര കർഷകർ 1500 ലിറ്ററോളം പാലാണ്​ ദിവസവും ഒഴുക്കി കളയുന്നത്​.​ ശേഖരിക്കുന്ന പാൽ വിൽക്കാനാകാത്തതിനാൽ ദിവസവും 1500 ലിറ്ററോളം പാൽ ഒഴുക്കി കളയേണ്ട അവസ്​ഥയാണെന്ന്​ ഗംഗ മയ്യ ഡയറി പ്രൊഡക്​ഷൻ ആൻഡ്​ പ്രൊസസിങ്​ കോഒാപറേറ്റീവ്​ സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.

മൂന്ന്​ ദിവസത്തിനിടെ 4500 ലിറ്ററിലധികം പാൽ ഇങ്ങനെ ഒഴുക്കി കളയേണ്ടി വന്നിട്ടുണ്ട്​. പാൽ സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ അതാതു ദിവസങ്ങളിൽ തന്നെ പാൽ വിൽക്കലാണ്​ പതിവ്​. ലോക്​ഡൗൺ കാരണം വിൽപന സമയം കുറച്ചതിനാൽ ശേഖരിക്കുന്ന പാൽ മുഴുവൻ വിൽക്കാൻ സൊസൈറ്റിക്കാകുന്നില്ല.

കോവിഡ്​ രോഗികൾക്കും മറ്റുമായി ആശുപത്രികളിലടക്കം വിതരണം ചെയ്യാൻ സൊസൈറ്റിയുടെ പാൽ സർക്കാർ ഉപയോഗപ്പെടുത്തിയാൽ കർഷകരുടെ ദുരിതത്തിന്​ പരിഹാരമാകുമെന്ന്​ സൊസൈറ്റി ഭാരവാഹികൾ പറയുന്നു. പാൽ സൂക്ഷിക്കാ​നുള്ള ശീതീകരണ സംവിധാനമൊരുക്കാനോ ആവശ്യക്കാർക്ക്​ വിതരണം ​െചയ്യാനോ സർക്കാർ സംവിധാനമൊരുക്കണമെന്ന്​ ക്ഷീര കർഷകർ ആവശ്യപ്പെടുന്നുണ്ട്​.

ഒരു വശത്ത്​ ക്ഷീരകർഷകർ ഇത്രയധികം പാൽ ഉൽപാദിപ്പിക്കുകയും മറുവശത്ത്​ ആളുകൾ ഭക്ഷണത്തിന്​ പോലും ക്ഷാമം അനുഭവിക്കുകയും ചെയ്​തിട്ടും പാൽ ഒഴുക്കി കളയേണ്ടി വരുന്നത്​ അധികൃതരുടെ കനത്ത വീഴ്ചയാണെന്ന്​ സാമൂഹിക പ്രവർത്തകൻ ഉചിത്​ ശർമ പറയുന്നു.

2017 ൽ അന്നത്തെ ജില്ല കലക്​ടർ സരൻഷ്​ മിത്തറിന്‍റെ ആസൂത്രണമനസരിച്ചാണ്​ ബാലൊഡ് ജില്ലയിലെ ക്ഷീരകർഷകരുടെ സൊസൈറ്റി രൂപീകരിക്കുന്നത്​. പാലിന്‍റെയും പാലുൽപന്നങ്ങളുടെയും വിപണി വർധിക്കുന്ന സാഹചര്യത്തിലായിരുന്നു ക്ഷീര കൃഷി വ്യാപിപ്പിക്കാനായി സൊസൈറ്റി രൂപീകരിച്ചത്​.

Tags:    
News Summary - dairy farmers throw 1500 litre milk down the drain daily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.