‘മഷിയിളകുന്നെങ്കില്‍ 2000ത്തിന്‍െറ നോട്ട് വെള്ളത്തിലിടേണ്ട’ -ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: 2000ത്തിന്‍െറ പുതിയ നോട്ട് വെള്ളം തട്ടിയാല്‍ മഷിയിളകിപ്പോവുകയാണെന്ന് പരാതിപ്പെട്ട സുപ്രീംകോടതി അഭിഭാഷകനോട് എങ്കില്‍ താങ്കള്‍ നോട്ട് വെള്ളത്തിലിടേണ്ടെന്ന് ചീഫ് ജസ്റ്റിസ്. 500, 1000 രൂപ കറന്‍സി നിരോധനത്തിനെതിരെയുള്ള ഹരജിക്കാരിലൊരാളായ അഡ്വ. മനോഹര്‍ലാല്‍ ശര്‍മയാണ് ഈ വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. നോട്ടിന്‍െറ ഗുണനിലവാരം മോശമാണെന്ന് സ്ഥാപിച്ച അഭിഭാഷകനോട് നോട്ട് വെള്ളത്തിലിടാതിരുന്നാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ പറഞ്ഞു.

Tags:    
News Summary - currency issues chief justice ts thakur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.