Posted On
date_range Updated On
date_range കോവിഡ് വ്യാപനം രൂക്ഷം; ഹിമാചലിലും ലോക്ഡൗൺ നീട്ടി
ന്യൂഡൽഹി: കോവിഡ് വ്യാപനം ശക്തമായതിനാൽ ഹിമാചൽ പ്രദേശിൽ ലോക്ഡൗൺ മെയ് 26 വരെ നീട്ടി. മെയ് 7 മുതൽ 17 വരെയായിരുന്നു ആദ്യം ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായതിനെ തുടർന്നാണ് ലോക്ഡൗൺ നീട്ടാൻ തീരുമാനിച്ചത്.
അതെ സമയം അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ദിവസം മൂന്ന് മണിക്കൂർ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ ചൊവ്വയും വെള്ളിയും തുറക്കാം.
ശനിയാഴ്ച മുഖ്യമന്ത്രി ജയ് റാം താക്കൂറിെൻറ അധ്യക്ഷതയിൽ നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 67 പേരുടെ മരണം കൂടി റിപ്പോർട്ട് ചെയ്തതതോടെ ഹിമാചൽ പ്രദേശിലെ മരണസംഖ്യ വെള്ളിയാഴ്ച 2,185 ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.