ന്യൂഡൽഹി: കേരളത്തിലെ റെയിൽവേ വികസന പദ്ധതികൾ യഥാസമയം ഭൂമി ഏറ്റെടുത്ത് നൽകാത്തത് മൂലം വലിയ കാലതാമസവും പ്രതിസന്ധികളും നേരിടുകയാണെന്ന് റെയിൽവേ മന്ത്രാലയം പാർലമെന്റിൽ. ഭൂമി ഏറ്റെടുക്കാൻ റെയിൽവേ വിഹിതമായ 2112 കോടി രൂപ നൽകിയിട്ടും ആവശ്യമായ 476 ഹെക്ടറിൽ 73 ഹെക്ടർ മാത്രമാണ് ഏറ്റെടുത്ത് നൽകിയത്.
ആവശ്യമായ ഭൂമിയുടെ 85 ശതമാനവും ഏറ്റെടുക്കാൻ ബാക്കിയിരിക്കുകയാണെന്നും ലോക്സഭയിൽ ഷാഫി പറമ്പിൽ, എം.കെ. രാഘവൻ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
സുപ്രധാനമായ അങ്കമാലി - ശബരി പാതക്കാവശ്യമായ 416 ഹെക്ടറിൽ 24 ഹെക്ടർ ഭൂമി മാത്രമാണ് ഏറ്റെടുത്തത്. എറണാകുളം - തുറവൂർ, ഷൊർണൂർ - വള്ളത്തോൾനഗർ, തിരുവനന്തപുരം - കന്യാകുമാരി തുടങ്ങിയ പാത ഇരട്ടിപ്പിക്കൽ പദ്ധതികൾക്കും ഭൂമി ലഭിക്കാത്തതു മൂലം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും മറുപടിയിൽ വ്യക്തമാക്കി. മംഗലാപുരം - ഷൊർണൂർ - കോയമ്പത്തൂർ റൂട്ടിലെ മൂന്ന്, നാല് വരി പാതകൾ (407 കി. മി) ക്കായുള്ള രണ്ട് പദ്ധതികളും, ഷൊർണൂർ - എറണാകുളം - കായംകുളം - തിരുവനന്തപുരം - നാഗർകോവിൽ റൂട്ടിൽ (398 കി. മി) മൂന്നാം പാതക്കായുള്ള നാല് പദ്ധതികൾക്കും സർവേ നടത്താൻ അനുമതി നൽകിയതായും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.