കൊല്ലം: പെരുമാറ്റച്ചട്ടം നിലനിൽക്കെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ രാഷ്ട്രീയ പ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സി.പി.എം. പ്രധാനമന്ത്രിയുടേത് നഗ്നമായ ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിക്കു വേണ്ടി വിടുപണി ചെയ്യുകയാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ആരോപിച്ചു.
ദൂരദർശനിലൂടെ പ്രധാനമന്ത്രി നടത്തിയത് രാഷ്ട്രീയ പ്രഖ്യാപനമാണ്. അധികാരത്തിലിരിക്കുന്ന പാർട്ടി ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്യാൻ പാടില്ലെന്ന നിയമം ഇവിടെ കാറ്റിൽപ്പറത്തി. ഗ്യാനേഷ് കുമാർ ചീഫ് ഇലക്ഷൻ കമ്മീഷണറായി ഇരിക്കുമ്പോൾ ഇത്തരം ഇടപെടലുകൾ പ്രതീക്ഷിക്കാമെന്നും ബേബി പറഞ്ഞു.
വനിതാ സംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണയം നടത്താനുള്ള നീക്കം പാർലമെന്റിൽ പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഈ ഘട്ടത്തിൽ ബിൽ അവതരിപ്പിച്ചത് തന്നെ ചട്ടലംഘനമാണ്. ബംഗാളിൽ അമിത് ഷാ നടത്തിയത് ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള സത്യവിരുദ്ധ പ്രചാരണമാണെന്നും ബേബി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.