ഗോരക്ഷകരെ നിരോധിക്കാനുള്ള ഹരജി പരിഗണിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:  രാജ്യമൊട്ടാകെ അക്രമം അഴിച്ചുവിടുന്ന ഗോ രക്ഷാ സമിതികളെ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കാമെന്ന് സുപ്രീംകോടതി. സാമൂഹിക പ്രവര്‍ത്തകന്‍ തഹ്സീന്‍ പൂനാവാല സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കാമെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വ്യക്തമാക്കിയത്. ഗോ ജാഗ്രതാ സമിതിക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റിലാണ് പൂനാവാല സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.

വിഷയത്തില്‍ കേന്ദ്രത്തിന്‍െറ നിലപാട് അറിയേണ്ടതുണ്ടെന്നും അതിനാല്‍ കേസില്‍ കേന്ദ്ര സര്‍ക്കാറിനെ കക്ഷിയാക്കണമെന്നും പൂനാവാലക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹരജി പരിഗണിക്കാനായി സുപ്രീംകോടതി നവംബര്‍ ഏഴിലേക്ക് മാറ്റി.

 

Tags:    
News Summary - cow protesters ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.