????????????? ???????? ????????????? ????? ????????? ???????????? ??????????? ???????? ????????? ??????? ?

ഗുജറാത്തിൽ കോവിഡ്​ ബാധിത​െൻറ മൃതദേഹം ബസ്​സ്​റ്റാൻഡിൽ

അഹമ്മദാബാദ്​: കോവിഡ്​ ബാധിച്ച്​ ആശുപത്രിയിലായിരുന്ന 67 കാര​​​െൻറ മൃതദേഹം ബസ്​സ്​റ്റാൻഡിൽ കണ്ടെത്തി. അഹമ്മദാബാദിലെ ഡാനിലിംഡ ക്രോസിങ്ങിന്​ സമീപം ബിആർടിഎസ് സ്​റ്റാൻഡിലാണ്​ മൃതദേഹം ക​ണ്ടെത്തിയത്​.

കോവിഡ്​ ലക്ഷണങ്ങളുമായി മേയ് 10നാണ്​ ഇദ്ദേഹത്തെ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. രണ്ട് ദിവസത്തിന് ശേഷം രോഗം സ്​ഥിരീകരിച്ചു. മേയ്​ 15ന്​​ മൃതദേഹം സ്​റ്റാൻഡിൽ കണ്ടെത്തിയതായി പൊലീസ്​ ഫോൺ വിളിച്ച്​ അറിയിക്കുകയായിരുന്നുവെന്ന്​ ഓൺലൈൻ പോർട്ടലായ ‘ദി ക്വിൻറി’നോട്​ മകൻ പറഞ്ഞു. 

അധികൃതർ ആവശ്യപ്പെട്ട പ്രകാരം മൃതശരീരം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ്​ കുടുംബാംഗങ്ങളാണ്​​ പിതാവി​​​െൻറ ശവസംസ്കാരം നടത്തിയതെന്ന്​ മകൻ പറഞ്ഞു.  

അതേസമയം, രോഗ തീവ്രത കുറഞ്ഞതിനാൽ ഇദ്ദേഹത്തെ മേയ്​ 14ന്​ ഡിസ്​ചാർജ്​ ചെയ്​തിരുന്നതായി അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫിസർ ഡോ. എം.എം. പ്രഭാകർ പറഞ്ഞു. “രോഗിക്ക് നേരിയ ലക്ഷണങ്ങളാണുണ്ടായിരുന്നത്​. സർക്കാറി​​​െൻറ പുതിയ ചട്ടപ്രകാരം അദ്ദേഹത്തെ വീട്ടിലേക്ക്​ അയക്കുകയായിരുന്നു. ഡിസ്ചാർജ് ചെയ്യുമ്പോൾ അദ്ദേഹം ആരോഗ്യവാനായിരുന്നു” -ഡോക്​ടർ പറഞ്ഞു.

ആശുപത്രിയുടെ വാഹനത്തിലാണ്​ രോഗിയെ കൊണ്ടുപോയത്​. വീടിനടുത്ത്​ എത്തിക്കാൻ കഴിയാത്തതിനാലാകും സമീപത്തെ ബസ് സ്റ്റാൻഡിൽ ഇറക്കിയതെന്നും ഡോക്​ടർ കൂട്ടിച്ചേർത്തു. ഡിസ്ചാർജ്​ ചെയ്​തതിനെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടോയെന്നത്​ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ഉത്തരവിട്ടു. ആരോഗ്യവകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് ഗുപ്തയാണ് അന്വേഷണം നടത്തുക. 

ഗുജറാത്ത് മോഡൽ എന്താണെന്ന്​ തുറന്നുകാട്ടുന്ന കുറ്റകരമായ അനാസ്​ഥയാണിതെന്ന്​  ഗുജറാത്തിലെ സ്വതന്ത്ര എം‌.എൽ.‌എ ജിഗ്നേഷ് മേവാനി ആരോപിച്ചു. ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനമൊഴിയണം.

ഏപ്രിൽ 24ന് 25 ഓളം കോവിഡ്​ ബാധിതർക്ക്​ സിവിൽ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചിരുന്നു. തുടർന്ന് ആറ് മണിക്കൂറോളം ഇവർ തെരുവുകളിൽ ചെലവഴിച്ചു. ഒടുവിൽ രോഗികളിൽ ഒരാൾ വീഡിയോ റെക്കോർഡുചെയ്‌ത് സോഷ്യൽ മീഡിയയിൽ പോസ്​റ്റുചെയ്​ത ശേഷമാണ് അധികൃതർ നടപടി സ്വീകരിച്ചത്.
 

Tags:    
News Summary - COVID Patient’s Body Found at Ahmedabad Bus Stand- gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.