കോവിഡ് ശക്തമായ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ആവശ്യകത ഇന്ത്യയെ ബോധ്യപ്പെടുത്തി -ഹര്‍ഷ് വര്‍ധന്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ശക്തമായ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ആവശ്യകത ഇന്ത്യയെ ബോധ്യപ്പെടുത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. യൂനിവേഴ്‌സല്‍ ഹെല്‍ത്ത് കവറേജിന്റെ മന്ത്രിതല യോഗത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

പ്രൈമറി, സെക്കന്‍ഡറി ഹെല്‍ത്ത് കെയറുകളിലെ പൊതുജനാരോഗ്യ നിരീക്ഷണവും ഡാറ്റ പങ്കിടലും സമന്വയിപ്പിക്കേണ്ടതുണ്ട്. പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് ശേഖരണവും ശക്തിപ്പെടുത്തേണ്ടതുണ്ട് -മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ മന്ത്രി, മൂക്കിന് മുകളില്‍ മാസ്‌ക് ധരിക്കാന്‍ മറക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു.

78,524 പുതിയ കേസുകളും 971 മരണങ്ങളുമാണ് രാജ്യത്ത് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 68 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.