12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ഈ ആഴ്ച ആരംഭിക്കും

ന്യുഡൽഹി: ഈ ആഴ്ച മുതൽ 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ.

"മാർച്ച് 16 മുതൽ 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ ആരംഭിക്കുമെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കൂടാതെ, 60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഇപ്പോൾ മുൻകരുതൽ ഡോസുകൾ എടുക്കാനാവും. ഈ പ്രായപരിധിയിൽപെടുന്ന കുട്ടികളോടും 60 വയസ്സിനു മുകളിൽ പ്രായമുള്ളവരോടും നിർബന്ധമായും വാക്സിൻ എടുക്കാന്‍ ഞാന്‍ അഭ്യർഥിക്കുകയാണ്" അദ്ദേഹം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ജനുവരി 3 മുതലാണ് ഇന്ത്യയിൽ 15നും18 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ നൽകി തുടങ്ങിയത്. കുട്ടികൾക്ക് പ്രധാനമായും ഭാരത് ബയോടെക്കിന്റെ കോവാക്സിനുകളാണ് നൽകുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതുവരെ 15 നും 18 നും ഇടയിൽ പ്രായമുള്ള 3കോടിയിലധികം കുട്ടികളാണ് രണ്ടാം ഡോസ് സ്വീകരിച്ചിട്ടുള്ളത്.

Tags:    
News Summary - COVID-19 vaccination for children aged 12 to 14 to begin this week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.