എയിംസിലെ ശുചിത്വ സൂപ്പർവൈസർ കോവിഡ്​ ബാധിച്ച്​ മരിച്ചു

ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) മുതിർന്ന ശുചിത്വ സൂപ്പർവൈസർ ഹീർ ലാൽ കോവിഡ് ബാധിച്ച്​ മരിച്ചു. സുരക്ഷ മുൻകരുതലുകൾ എടുത്തിട്ടും അദ്ദേഹത്തിന്​ രോഗം ബാധിക്കുകയായിരുന്നുവെന്ന്​ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 

ഒരാഴ്ച മുമ്പ്​ എയിംസിലെ കാൻറീൻ ജീവനക്കാരനും കോവിഡ്​ ബാധിച്ച്​ മരണപ്പെട്ടിരുന്നു. അതേസമയം, മെഡിക്കൽ സ്റ്റാഫുകൾക്കും മറ്റും നൽകുന്ന സുരക്ഷാവസ്​ത്രമായ പി.പി.ഇ (പേഴ്‌സണൽ പ്രൊട്ടക്റ്റീവ് എക്യുപ്‌മ​െൻറ്​) കിറ്റി​​െൻറ ഗുണനിലവാരം സംബന്ധിച്ച്​ വിമർശനങ്ങൾ ആരോഗ്യമന്ത്രാലയം​ തള്ളിക്കളഞ്ഞു. ടെക്സ്റ്റൈൽ‌സ് മന്ത്രാലയം നിർദേശിച്ച ലാബുകളിൽ പരിശോധന പൂർത്തിയാക്കിയ ശേഷമാണ്​ കിറ്റുകൾ വാങ്ങുന്നതെന്ന്​ ആരോഗ്യമന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.

എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ്​ മുഖേനയാണ്​ കേന്ദ്രസർക്കാർ പി.പി.ഇ കിറ്റുകൾ വാങ്ങുന്നത്​. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തി​​െൻറ സാങ്കേതിക സമിതി നിർദ്ദേശിച്ച ഗുണനിലവാരം ഉറപ്പാക്കിയ ഉൽപ്പന്നങ്ങൾ മാത്രമാണ്​ ഉപയോഗിക്കുന്നതെന്നും മന്ത്രാലയം വ്യക്​തമാക്കി. എച്ച്‌.എൽ.‌എൽ വിതരണം ചെയ്യുന്ന സാധനങ്ങളുടെ സാമ്പിൾ എടുത്ത്​ പരിശോധന നടത്താറുണ്ട്​. എന്തെങ്കിലും തകരാറുണ്ടെങ്കിൽ കമ്പനിയെ അയോഗ്യമാക്കും. പി.പി.ഇ, എൻ -95 മാസ്ക്​ എന്നിവയുടെ ആഭ്യന്തര ഉൽപാദന ശേഷി ഇന്ത്യ ഇപ്പോൾ ഗണ്യമായി വർധിപ്പിച്ചതായും മന്ത്രാലയം അറിയിച്ചു. 

രാജ്യത്ത്​ 3 ലക്ഷത്തിലധികം പിപിഇകളും എൻ 95 മാസ്കുകളുമാണ്​ പ്രതിദിനം ഉത്പാദിപ്പിക്കുന്നത്​സ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും 1.11 കോടി എൻ‌-95 മാസ്കുകളും 74.48 ലക്ഷം പി‌.പി‌.‌ഇയും നൽകിയിട്ടുണ്ട്.

Tags:    
News Summary - COVID-19: Senior sanitation supervisor at AIIMS dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.