ഡൽഹി സർവകലാശാല  പ്രഫസർ മരിച്ചത്​ ആറ്​ ആശുപത്രികളുടെ വാതിൽ കൊട്ടിയടച്ചപ്പോൾ

ന്യൂഡൽഹി:  കോവിഡ് ലക്ഷണങ്ങളുമായി ആറ്​ ആശുപത്രികളുടെ വാതിലുകൾ മുട്ടിയ ശേഷവും ചികിത്സ നിഷേധിക്കപ്പെട്ട  ഡൽഹി സർവകലാശാല പ്രഫസർ ഒടുവിൽ കോവിഡിന്​ കീഴടങ്ങി. ഡൽഹി സർവകലാശാലയിലെ അറബി വിഭാഗം മുൻ മേധാവി പ്രഫസർ വാലി  അക്തർ നദ്​വിയാണ് ജൂൺ ഒമ്പതിന് മരിച്ചത്.  ഡൽഹിയിലെയും നോയിഡയിലേയും ആറ്  സ്വകാര്യ ആശുപത്രികളാണ്​ അദ്ദേഹത്തിന്  ചികിത്സ നിഷേധിച്ചത്. 

ജൂൺ രണ്ടിനാണ്  വാലി അക്തറിന് പനി ബാധിക്കുന്നത്.  തുടർന്ന് അദ്ദേഹത്തി​​െൻറ കുടുംബാംഗങ്ങൾ  ഡൽഹിയിലെ ബൻസൽ, ഫോർട്ടിസ്, ഹോളി ഫാമിലി,  മൂൽചന്ദ്, നോയിഡയിലെ കൈലാഷ് എന്നീ ആറ് സ്വകാര്യ  ആശുപത്രികളെ സമീപിച്ചു. എന്നാൽ, കിടക്കകൾ ലഭ്യമല്ല, പനി ബാധിച്ചവ​െര  പ്രവേശിപ്പിക്കില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആരും  ചികിത്സ നൽകിയില്ലെന്ന് അദ്ദേഹത്തി​​െൻറ സഹോദരൻ ജമീൽ അക്തർ പറഞ്ഞു.

കേന്ദ്ര, സംസ്ഥാന സർക്കാറുകള്‍ക്ക് ആശുപത്രികളുടെ പ്രവര്‍ത്തനത്തില്‍ ഒരു  നിയന്ത്രണവുമില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി. 
അക്തറി​​െൻറ മരണത്തിൽ ഡൽഹി  സർവകലാശാല അധ്യാപകരും രംഗത്തുവന്നു.  സമീപിച്ച മുഴുവൻ ആശുപത്രികളും കിടക്ക  നൽകാത്തതിനാലാണ്​ അദ്ദേഹത്തിന് ജീവൻ നഷ്​ടമായതെന്ന്​ ഡൽഹി സർവകലാശാല അധ്യാപക  യൂനിയൻ മുൻ പ്രസിഡൻറ് ഡോ. ആദിത്യ നാരയണൻ മിശ്ര പറഞ്ഞു.

Tags:    
News Summary - COVID-19 positive DU professor dies after 6 hospitals refuse admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.