കുടിയേറ്റ തൊഴിലാളികളായ നേപ്പാൾ പൗരന്മാർ അതിർത്തിയിൽ കുടുങ്ങി

ദർച്ചുല (ഉത്തരാഖണ്ഡ്): നേപ്പാൾ പൗരന്മാരായ കുടിയേറ്റ തൊഴിലാളികൾ ഇന്തോ-നേപ്പാൾ അതിർത്തി കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. അതിർത്തി പട്ടണമായ ദർച്ചുലയിലാണ് തൊഴിലാളികൾ കുടുങ്ങിയത്. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തൊഴിലാളികൾ മാതൃരാജ്യത്തിലേക്ക് മടങ്ങിയത്.

അതിർത്തികൾ അടക്കണമെന്നും ജനങ്ങൾ സഞ്ചരിക്കുന്നത് തടയണമെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഇതേതുടർന്ന് കുടിയേറ്റ തൊഴിലാളികളിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാനായി അതിർത്തികളിൽ എത്തിയത്.

കോവിഡ് വൈറസ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ നേപ്പാളിൽ പ്രഖ്യാപിച്ച ലോക്ഡൗൺ ഏപ്രിൽ ഏഴു വരെ നീട്ടിയിരുന്നു. നേപ്പാളിൽ അഞ്ച് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

Tags:    
News Summary - COVID 19: Nepalese migrant workers stranded at border -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.