അന്താരാഷ്ട്ര വിമാന സർവീസുകൾക്ക്​ ഇന്ത്യയിൽ വിലക്ക്​

ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തി​​െൻറ പശ്ചാത്തലത്തില്‍ അന്തരാഷ്​ട്ര വിമാന സർവീസുകൾ നിർത്തിവെച്ച്​ ഇന്ത്യ. മാർച്ച്​ 22 മുതൽ 29 വരെയാണ്​ രാജ്യാന്തര സർവീസുകൾക്ക്​ വിലക്ക്​ ഏർപ്പെടുത്തിയിരിക്കുന്നത്​. ​ വിദേശയാത്രാ വിമാനങ്ങൾക്കും വിലക്ക്​ ഏർപ്പെടുത്തതിയിട്ടുണ്ട്​.

ഏപ്രില്‍ 30 വരെയുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും റദ്ദാക്കിയതായി സ്‌പൈസ്‌ജെറ്റ് നേരത്തെ അറിയിച്ചിരുന്നു. ഗോ എയർ, വിസ്​താര എയർലൈനുകളും രാജ്യന്തര സർവീസുകൾ നിർത്തിവെക്കുന്നതായി അറിയിപ്പ്​ നൽകിയിരുന്നു.

കോവിഡ്​19​ സമൂഹ വ്യാപനം ഒഴിവാക്കാൻ കൂടുതൽ കരുതൽ നടപടിയിലേക്കാണ്​ കേന്ദ്രസർക്കാർ നീങ്ങുന്നത്​. 65 വയസിനു മുകളിലുള്ളവരും 10 വയസിനു താഴെയുള്ള കുട്ടികളും വീട്ടിലിരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്​.

Tags:    
News Summary - Covid-19 Live: No international planes to land in India from March 22 - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.