അമ്മയുടെ മരണവാർത്തയറിഞ്ഞ് നടന്നു തുടങ്ങി; വീടണയാൻ ഇനിയും ദൂരമേറെ

റായ്​പൂർ: അമ്മയുടെ മരണവാർത്തയറിഞ്ഞ് നടന്ന് തുടങ്ങിയതാണ് ഈ യുവാവ്. വീടണയാൻ പക്ഷേ, ഇനിയും ദിവസങ്ങളെടുക്കും. എത്തുമ്പോഴേക്കും അന്ത്യകർമങ്ങൾ കഴിഞ്ഞേക്കുമെന്ന സങ്കടവും ബാക്കി. വാരണാസിക്കാരനായ മുറകീം ആണ് അമ്മയുടെ മരണവാർത്തയറിഞ്ഞ് റായ്പുരിൽ നിന്ന് വാരണാസിയിലേക്ക് നടക്കുന്നത്. റായ്പുരിൽ ദിവസവേതനക്കാരനാണ് ഇയാൾ. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിൽ ഇല്ലാതായി. മാർച്ച് 25ന് അമ്മ മരിച്ച വിവരവുമെത്തി. എന്നാൽ പൊതുഗതാഗത സൗകര്യമില്ലാത്തതിനാൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം നടക്കാൻ തീരുമാനിക്കുകയായിരുന്നു.

വിവേക്, പ്രവീൺ എന്നീ സുഹൃത്തുക്കളുമായുള്ള നടത്തം മൂന്ന് ദിവസം കൊണ്ട് കൊരിയ ജില്ലയിലെ ബൈകുന്ത്പുരത്ത് എത്തി നിൽക്കുകയാണ്.റായ്പുരിൽ നിന്ന് വാരണാസിക്ക് 654 കിലോമീറ്റർ ആണുള്ളത്. ബസിലാണെങ്കിൽ 14 മണിക്കൂർ യാത്രയുണ്ട്. " ദിവസവും 20 കിലോമീറ്ററിലേറെ നടക്കും. ചിലർ ലിഫ്റ്റ് നൽകിയിരുന്നു. എത്താൻ വൈകുന്നതിനാൽ വീട്ടുകാർ സംസ്കാര ചടങ്ങുകൾ നടത്തി കാണാനാണ് സാധ്യത. അമ്മക്ക് അന്ത്യചുംബനം നൽകാനാകില്ലെന്ന സങ്കടവുമുണ്ട് " - യുവാവിന്റെ സുഹൃത്തുക്കളിലൊരാൾ പറഞ്ഞു.

Tags:    
News Summary - covid 19 india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.