കോവിഡ് 19: ഇന്ത്യ നിയന്ത്രിത സാമൂഹിക വ്യാപനത്തിന്‍റെ ഘട്ടത്തിലെന്ന് കേന്ദ്രം

ന്യൂഡൽഹി: കോവിഡ് 19ന്‍റെ നിയന്ത്രിതമായ സാമൂഹിക വ്യാപന ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് കേന്ദ്ര ആ രോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 1071 കോവിഡ് കേസുകളാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ഇതിൽ 29 പേരാണ് മരിച്ചത്.

നിയന്ത്രിത സാമൂഹിക വ്യാപനത്തിന്‍റെ ഈ ഘട്ടത്തിൽ സംശയാസ്പദമായ കേസുകളെല്ലാം സമ്പർക്ക വിലക്കിൽ നിർത്തുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് ബാധിതരെ കൊണ്ടുപോകുന്ന ആംബുലൻസ് ഡ്രൈവർമാരും ഇവരുമായി ഇടപഴകുന്നവരും പാലിക്കേണ്ട നടപടിക്രമങ്ങൾ മന്ത്രാലയം പുറത്തിറക്കി.

ഇന്ത്യയിൽ വൈറസിന്‍റെ സാമൂഹിക വ്യാപനം തുടങ്ങിയിട്ടില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - COVID-19: India is in 'limited' community transmission phase, says Health Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.